രാജ്യത്ത് ഇന്ധനവില കുറഞ്ഞു.
പെട്രോളിന് 4 രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറവ് വന്നത്.
ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 4 രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറവ് വന്നത്. കഴിഞ്ഞ മാസം 18 മുതല്‍ തുടര്‍ച്ചയായി ഉള്ള 18 ദിവസവും ഇന്ധനവിലയില്‍ കുറവു വന്നു. നിലവില്‍ ഇന്ധന വില കുറയാന്‍ കാരണമായത് അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ്.
ഇന്ധനവില ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തീരുവയിനത്തില്‍ ലിറ്ററിന് ഒന്നര രൂപ വീതം കുറച്ചിരുന്നു.
കേരളത്തില്‍ 4.17 രൂപ പെട്രോളിനും ഡീസലിന് 2.63 രൂപയും കുറഞ്ഞു. കഴിഞ്ഞ മാസം 84.91 രൂപയായിരുന്നു പെട്രോള്‍ വില.