സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരട്ടി ശമ്പളം; സോഫ്റ്റ്‌വെയറിലെ തകരാറെന്നും തിരിച്ചെടുക്കുമെന്നും അധികൃതര്‍

ഒക്ടോബറിലെ ശമ്പളമായാണ് പലര്‍ക്കും ഇരട്ടി തുക ലഭിച്ചത്. ദീപാവലി സമ്മാനമെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ സാങ്കേതിക പ്രശ്‌നമാണെന്ന വിശദീകരണം വൈകാതെ എല്ലാവര്‍ക്കും ലഭിക്കുകയായിരുന്നു. അധികമായി ലഭിച്ച തുക പിന്‍വലിക്കരുതെന്ന മുന്നറിയിപ്പും ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ലഭിക്കുകയായിരുന്നു.

0

മൃത്സര്‍: പഞ്ചാബിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ മാസം ലഭിച്ചത് ഇരട്ടി ശമ്പളം. ഒക്ടോബറിലെ ശമ്പളമായാണ് പലര്‍ക്കും ഇരട്ടി തുക ലഭിച്ചത്. ദീപാവലി സമ്മാനമെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ സാങ്കേതിക പ്രശ്‌നമാണെന്ന വിശദീകരണം വൈകാതെ എല്ലാവര്‍ക്കും ലഭിക്കുകയായിരുന്നു. അധികമായി ലഭിച്ച തുക പിന്‍വലിക്കരുതെന്ന മുന്നറിയിപ്പും ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ലഭിക്കുകയായിരുന്നു.

അധികമായി വന്ന തുക ഉടന്‍ തിരിച്ചെടുക്കുമെന്നും അതിനിടക്ക് ആരും തുക പിന്‍വലിക്കരുതെന്ന നോട്ടീസും അധികൃതര്‍ നല്‍കി. സോഫ്റ്റ്‌വെയറിലെ തകരാറിനെ തുടര്‍ന്ന് അധിക തുക ക്രെഡിറ്റായി പലര്‍ക്കും ലഭിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. അമൃത്സറില്‍ മാത്രം 50 കോടിയോളം രൂപ ഇത്തരത്തില്‍ അധികമായി അക്കൗണ്ടുകളിലേക്ക് മാറ്റിയത്.

You might also like

-