പരാതിപരിഹാക്കാത്തതിൽ മനം നൊന്ത് പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ പൊതു പ്രവർത്തകൻ ജീവനൊടുക്കി

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ആണ് തൂങ്ങി മരിച്ചത്

0

മലപ്പുറം| പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ നൽകിയ പരാതിയിൽ തീർപ്പു കല്പിക്കാത്തതിനെ തുടർന്ന് പൊതു പ്രവർത്തകൻ പഞ്ചയാത്ത് ഓഫിസിൽ ജീവനൊടുക്കി . പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ആണ് തൂങ്ങി മരിച്ചത് . നിരവധി തവണ പരാതി പെട്ടിട്ടും പ്രശനം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയ്യാറാകാതാകുകയും പിന്നീട് ഇയാളുമായി പഞ്ചായത്ത് അധികൃതർ കലഹിക്കുകയും തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി. മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി ആണ് മരിച്ചത്.സാംസ്കാരിക പ്രവർത്തകൻ റസാഖ് പയ​മ്പ്രോട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗ്രാമ പഞ്ചായത്ത്‌ ഓഫിലേക്ക് കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസിന്റെ നേതൃത്തത്തിൽ മരിച്ചു നടന്നു .മരണത്തിന് പിന്നിൽ പഞ്ചായത്ത് അധികൃതരുടെ നടപടികളാണെന്ന് ആരോപിച്ച് കുടുംബമാണ് പ്രതിക്ഷേധവുമായി ആദ്യം രംഗത്തുവന്നത് .തുടർന്ന് യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

You might also like

-