ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ പ്രതികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി

ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു, കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരൂ ബാഗിൽ കയറ്റിയെന്നും പൊലീസ് വിശദീകരിച്ചു.

0

കോഴിക്കോട് | കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ പ്രതികൾ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു, കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരൂ ബാഗിൽ കയറ്റിയെന്നും പൊലീസ് വിശദീകരിച്ചു.പ്രതികൾക്ക് പ്രായം നന്നേകുറവാണ് 22- വയാസാണ് ഷിബിലിക്ക്, ഫർഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം സിദ്ധിഖിന്റെ റെസ്റ്റോറന്റിലെ മുന്‍ ജീവനക്കാരന്‍ ഷിബിലിയും സുഹൃത്ത് ഫര്‍ഹാനയും ഹോട്ടലിലെ ജീവനക്കാന്‍ ആഷിഖുമാണ് കേസിലെ പ്രതികളെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ ഷിബിലി പോക്‌സോ കേസിലെ പ്രതിയാണ്. ഷിബിലിക്കെതിരെ പോക്‌സോ കേസ് നല്‍കിയതാകട്ടെ ഈ കേസിലെ പ്രതി ഫര്‍ഹാനയും. 2021ലാണ് ഈ സംഭവം.2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്‌സോ കേസ് ഫയല്‍ ചെയ്തത്. 2018 ല്‍ നെന്മാറയില്‍ വഴിയില്‍വെച്ച് ഷിബിലി പീഡിപ്പിച്ചു എന്നായിരുന്നു ഫര്‍ഹാനയും കുടുംബവും പൊലീസ് സ്റ്റേഷനില്‍ നല്‍കിയ കേസ്. അന്ന് ഫര്‍ഹാനയ്ക്ക് പതിമൂന്ന് വയസായിരുന്നു പ്രായം. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫര്‍ഹാനയുടെ കുടുംബം പരാതി നല്‍കിയത്. അന്ന് ഷിബിലിയെ കോടതി പതിനാല് ദിവസം റിമാന്‍ഡ് ചെയ്യുകയും ആലത്തൂര്‍ സബ് ജയിലിലാക്കുകയും ചെയ്തിരുന്നു.അന്നത്തെ കേസിന് ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് വിവരം. ഷിബിലി വല്ലപ്പുഴ സ്വദേശിയും ഫര്‍ഹാന ചളവറ സ്വദേശിനിയുമാണ്

വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ വ്യാപാരിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു സ്ത്രീയേയും പുരുഷനേയും വീഡിയോയില്‍ കാണാം. ആദ്യം പുരുഷന്‍ ട്രോളി ബാഗ് കാറില്‍ കയറ്റുന്നതുകാണാം. ഇതിന് ശേഷം ഒരു സ്ത്രീ വന്ന് കാറിന്റെ ഡിക്കി തുറന്നു കൊടുക്കുന്നതും പിന്നാലെ രണ്ടാമത്തെ ട്രോളി ബാഗ് കയറ്റുന്നതുമാണ് ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അട്ടപ്പാടിയിലെ കൊക്കയില്‍ നിന്ന് ട്രോളി ബാഗ് കണ്ടെത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെയെത്തുകയും ട്രോളി ബാഗുകള്‍ കണ്ടെത്തുകയുമായിരുന്നു. ഒരു ബാഗില്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗില്‍ അരയ്ക്ക് കീഴ്‌പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. 18നും 19നും ഇടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

You might also like

-