ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ്ജനുവരി 25ലേക്ക് മാറ്റി
കേസിന്റെ വിചാരണക്കകൂടുതൽ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല
കോട്ടയം :ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് മാറ്റി വച്ചത്.കേസ് പരിഗണിച്ചിരുനെങ്കിലും ബിഷപ്പ് അവധിക്ക് അപേഷിസിച്ചിരുന്നു അതേസമയം കേസിന്റെ വിചാരണക്കകൂടുതൽ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികളാണ് 25ന് ഇനി വീണ്ടും പരിഗണിക്കുക . നവംബർ 30ന് ബിഷപ്ഫ്രാങ്കോ കോടതിയിൽ ഹാജരായിരുന്നു അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച ഉൾപ്പെടെ പത്ത് വകുപ്പുകളാണ് കുറ്റപത്രത്തിൽ ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.