ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു, രാജ്യവ്യപക പ്രതിക്ഷേധം അക്രമികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഹോസ്റ്റല്‍ ഉദ്യോഗസ്ഥനും

ന്നലെ രാത്രിയുണ്ടായ സംഭവങ്ങളില്‍ ആദ്യ എഫ്.ഐ.ആറാണ് റജിസ്റ്റര്‍ ചെയ്തത്. മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

0

ജെ.എന്‍.യുവിലെ സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു. അക്രമി സംഘത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ഹോസ്റ്റല്‍ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായി.അക്രമവുമായി ബന്ധപെട്ടു ഡൽഹിയിൽ പ്രധിക്ഷേധം തുടരുകയാണ് കുട്ടികൾക്ക് നേരെ നടന്ന കർമ്മത്തെ സിനിമ സാമൂഹ്യ രാഷ്രിയ മേഖലകളിലെ ആളുകൾ അപലപിച്ചു ജവഹര്‍ലാ‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയുണ്ടായ സംഭവങ്ങളില്‍ ആദ്യ എഫ്.ഐ.ആറാണ് റജിസ്റ്റര്‍ ചെയ്തത്. മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം തടയാന്‍ ഇടപെട്ടില്ലെന്ന ആരോപണം പൊലീസ് തളളി. കൃത്യസമയത്ത് ഇടപെട്ടെന്നാണ് പൊലീസ് നിലപാട്.

“കടുത്ത സംവാദങ്ങള്‍ക്കും അഭിപ്രായങ്ങൾക്കും വേദിയായ ഞാൻ അറിയുന്ന ഓർക്കുന്ന ജെഎൻയുവിലെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്.. ഇവിടുത്തെ സംഭവവികാസങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി എന്തു തന്നെ പറഞ്ഞിരുന്നാലും യൂണിവേഴ്സിറ്റികൾ വിദ്യാർഥികൾക്ക് സുരക്ഷിത ഇടങ്ങളായിരിക്കണമെന്നാണ് ഈ സര്‍ക്കാർ ആഗ്രഹിക്കുന്നത്..’ ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥി കൂടിയായ നിര്‍മല ട്വിറ്ററിൽ കുറിച്ചു.”

ജെ.എന്‍.യു വിദ്യാര്‍ഥി പ്രതിനിധികളുമായി ലഫ്റ്റന്റ് ഗവര്‍ണര്‍ ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചര്‍ച്ചയ്്ക്കായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. ഫീസ് വര്‍ധനയ്ക്കെതിരായ സമരം തുടരുമെന്ന് ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. അക്രമങ്ങള്‍ തടയാതെ ഭീരുവായി വൈസ് ചാന്‍സലര്‍ എം.ജഗദേഷ് കുമാര്‍ നിന്നെന്നും അദേഹം രാജി വയ്ക്കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്അക്രമികളെ ആദ്യം അറസ്റ്റ് െചയ്യണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. എ.ബി.വി.പി പ്രവര്‍ത്തകരാണ് അക്രമികളെന്ന് വിദ്യാര്‍ഥിയൂണിയന്‍ ആരോപിച്ചു.

You might also like

-