ഫ്രാങ്കോ മുളക്കൽ തടവിൽ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തു. ഫ്രാങ്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിചെന്ന കേസിൽ കോടതി റിമാൻഡ് ചെയ്ത ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തിച്ചു
സബ് ജയിലിൽ വിചാരണ തടവുകാർക്ക് വേണ്ടിയുള്ള മൂന്നാം നമ്പർ സെല്ലിലാണ് ഫ്രാങ്കോയെ പാർപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തെ രണ്ട് പെറ്റിക്കേസ് പ്രതികൾ കൂടി ഈ സെല്ലിലുണ്ട്. സി ക്ലാസ്സ് ജയിലായതിനാൽ ഇവിടെ കട്ടിൽ ഇല്ല. അതിനാൽ മുൻബിഷപ്പിന് മറ്റു തടവുകാരെ പോലെ തന്നെ നിലത്തു കിടന്ന് ഉറങ്ങേണ്ടി വരും. വിചാരണ തടവുകാരനായതിനാൽ മറ്റു തടവുകാരെ പോലെ ജയിനുള്ളിൽ ജോലികൾ ചെയ്യേണ്ടതില്ല.മറ്റു തടവുകാര്‍ക്കൊപ്പമായിരിക്കും ഭക്ഷണം. പ്രത്യേക ഭക്ഷണമൊന്നും ബിഷപ്പ് നല്‍കില്ല. ബിഷപ്പിനെ കൂടാതെ സബ് ജയിലിലെ ഏഴു സെല്ലകളിലായി 46 പ്രതികളാണുള്ളത്.