കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ഫ്രാങ്കോ മുളക്കലിന് സമന്‍സ് അയക്കും

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ കാത്തലിക് കൗൺസിൽ

0

കോട്ടയം :കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് സമന്‍സ് അയക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അറസ്റ്റ് ചെയ്യുന്ന കാര്യത്തിലുള്ള തീരുമാനം നാളെ ഹൈക്കോടതിയെ അറിയിക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചു. അന്വേഷണ സംഘം ഐ.ജി വിജയ്സാക്കറയുടെ ഓഫീസില്‍ യോഗം ചേരുകയാണ്
.കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ കാത്തലിക് കൗൺസിൽ. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെതന്നെ രാജി വെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിനല്‍ ലത്തീൻ കാത്തലിക് കൗൺസിൽ‍.

അതേസമയം ഫ്രാങ്കോ ക്കെതിരെ ഉയർന്നത് സഭയ്ക്കെതിരായ നിലപാടാണ് എന്നാൽ ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തിൽ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാ വിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷനായ ലത്തീൻ സഭയുടെ ഉന്നതാധികാരസമിതിയുടേതാണ് പ്രസ്താവന

You might also like

-