വായ്പ തട്ടിപ്പുകേസിൽ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് 16 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

0

ആലപ്പുഴ: കുട്ടനാട്ടിലെ കാർഷിക വായ്പയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് ഫാ.പീലിയാനിക്കലിനെ രാമങ്കരി പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു. വൈകിട്ടോടെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് 16 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടു കേസുകളിൽ അദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റോജോ ജോസഫ് അടക്കം ആറു പേർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You might also like

-