താലിബാൻഭരണത്തെ പിന്തുണച്ച് അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ
“ഞങ്ങൾ ഇത്തരത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന പോസ്റ്റുകൾ ഇടുന്നവർ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ ജാഗ്രത പുലർത്തുകയും നിരീക്ഷിക്കുകയും ചെയ്തു,”
ഗുവാഹത്തി: അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ ആസമിൽ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി മുതലാണ് ഇത്തരത്തിൽ പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) തടയുന്ന ആക്ട്, ഐടി ആക്ട്, സിആർപിസി എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.“ഞങ്ങൾ ഇത്തരത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന പോസ്റ്റുകൾ ഇടുന്നവർ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ ജാഗ്രത പുലർത്തുകയും നിരീക്ഷിക്കുകയും ചെയ്തു,” ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്രൂപ്പ് മെട്രോപൊളിറ്റൻ, ബാർപേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളിൽ നിന്ന് രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡാരംഗ്, കച്ചാർ, ഹൈലക്കണ്ടി, സൗത്ത് സൽമാര, ഗോൽപാറ, ഹൊജായ് ജില്ലകളിൽ നിന്ന് ഓരോരുത്തരെ അറസ്റ്റ് ചെയ്തു.
ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ താലിബാൻ അനുകൂല പരാമർശങ്ങൾക്കെതിരെ അസം പോലീസ് കർശന നിയമനടപടി സ്വീകരിക്കുകയാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ പറഞ്ഞു. “ഇത്തരക്കാർക്കെതിരെ ഞങ്ങൾ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു.ഇത്തരം പോസ്റ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ദയവായി പോലീസിനെ അറിയിക്കുക,” അസം പോലീസ് വാകത്താവ് പറഞ്ഞു .