മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് അന്തരിച്ചു.

1989 മുതല്‍ 1993 വരെ പ്രസിഡന്റായും അതിനു മുമ്പ് 8 വര്‍ഷം വൈസ് പ്രസിഡന്റായും ബുഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

0

ഹൂസ്റ്റണ്‍: അമേരിക്കയുടെ നാല്‍പ്പത്തൊന്നാമത് പ്രസിഡന്റായിരുന്ന ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് (94) നവംബര്‍ 30-നു വ്യാഴാഴാച (സെന്‍ട്രല്‍ സമയം) രാത്രി 10.10-ന് അന്തരിച്ചു. ബുഷിന്റെ വക്താവ് ജിം മെക്ക് ഗ്രാത്താണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

1989 മുതല്‍ 1993 വരെ പ്രസിഡന്റായും അതിനു മുമ്പ് 8 വര്‍ഷം വൈസ് പ്രസിഡന്റായും ബുഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1924 ജൂണ്‍ 12-ന് മസാച്യുസെറ്റിലെ മില്‍ട്ടണിലായിരുന്നു ബുഷിന്റെ ജനനം. 1945-ല്‍ ബാര്‍ബര ബുഷിനെ വിവാഹം ചെയ്തു. ജോര്‍ജ് ഡബ്ല്യു ബുഷ്, ജെബ് ബുഷ്, ഡൊറോത്തി ബുഷ്, നീല്‍ ബുഷ്, മാര്‍വിന്‍ ബുഷ്, പോളിന്‍ ബുഷ് എന്നിവര്‍ മക്കളാണ്.

ഏപ്രില്‍ മാസം 17-ന് ഭാര്യ ബാര്‍ബര ബുഷ് മരിച്ചതിനുശേഷം രോഗാതുരനായി കഴിയുകയായിരുന്നു ബുഷ്.

You might also like

-