ഇന്ത്യന്‍ വംശജന്റെ നഷ്ടപ്പെട്ട 25000 ഡോളര്‍ അമേരിക്കന്‍ ദമ്പതികള്‍ തിരിച്ചേല്‍പ്പിച്ചു

സ്‌റ്റോറിന്റെ ഉടമസ്ഥനായ ഗൗതം ബായ് പട്ടേല്‍ തുക നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായി ഓടിനടക്കുന്നതിനിടയിലാണ് ദമ്പതികള്‍ക്ക് ലഭിച്ച തുകയടങ്ങിയ ബാഗ് റിങ്കണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചത്.

0

ജോര്‍ജിയ: ബാങ്കിലേക്ക് പണം അടക്കാന്‍ പോകുന്ന വഴിയില്‍ എങ്ങനെയോ നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഗൗതം ബായിയുടെ 25000 ഡോളര്‍ അമേരിക്കന്‍ ദമ്പതികളായ ജെഫ്, മിഷേല്‍ ദമ്പതികള്‍ തിരിച്ചേല്‍പ്പിച്ചു മാതൃക കാട്ടി.

സ്‌റ്റോറിന്റെ ഉടമസ്ഥനായ ഗൗതം ബായ് പട്ടേല്‍ തുക നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായി ഓടിനടക്കുന്നതിനിടയിലാണ് ദമ്പതികള്‍ക്ക് ലഭിച്ച തുകയടങ്ങിയ ബാഗ് റിങ്കണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചത്.

ഇതിനിടയില്‍ തുക നഷ്ടപ്പെട്ട വിവരം പട്ടേല്‍ പോലീസിനെ അറിയിച്ചിരുന്നു.ബാഗ് പട്ടേലിന്റെതാണെന്ന് ബോധ്യപ്പെട്ടതോടെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ധാര്‍മ്മികമായും, നിയമപരമായും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പൗരന്മാര്‍ സന്നദ്ധരാകുന്നത് പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് പോലീസ് അധികൃതര്‍ പറഞ്ഞു.

You might also like

-