“രക്തസാക്ഷികളുടെ പിരിവുകളിലും തിരിമറി” കെ സുധാകരനെതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണനടത്താൻ തീരുമാനിച്ചു . സുധാകരന്‍ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്
കണ്ണൂർ :ആഴിമതിയുമായി ബന്ധപ്പെട്ട് കെ.സുധാകരനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. രക്തസാക്ഷികളുടെ പേരില്‍ നടത്തിയ പിരിവുകളിലും തിരിമറി നടന്നുവെന്ന് പ്രശാന്ത് ബാബു ആരോപിച്ചു.മുൻ ഡ്രൈവറിന്റെ പരാതിയിലാണ് കെ.സുധാകരനെതിരെ പ്രാഥമികാന്വേഷണം. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തി. ഇതിലൂടെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാലെ കേസ് നടപടികളിലേക്ക് കടക്കുകയുള്ളു.
അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണനടത്താൻ തീരുമാനിച്ചു . സുധാകരന്‍ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ് പി യ്ക്ക് കൈമാറി. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് പരാതി.