നടപടി പിൻവലിച്ചില്ലെങ്കിൽ ,പാർട്ടി വിടുന്നകാര്യം ആലോചിക്കുമെന്ന് ,ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ

തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്ന് എസ് രാജേന്ദ്രൻ പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു

0

ഇടുക്കി | ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്ന് എസ് രാജേന്ദ്രൻ പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ സസ്പെൻഷൻ നടപടി പിൻവലിക്കാനുള്ള തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ടെന്ന് രാജേന്ദ്രൻ പറയുന്നു. തന്നെ പുറത്ത് നിർത്തുന്നതിന് പിന്നിൽ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. മുന്നാറിൽ നിന്നുമുള്ള ജില്ലാ നേതാവ് പാർട്ടി നേതൃത്തത്തെ തെറ്റുധരിപ്പിച്ചിട്ടുണ്ട്,ഇയാൾ   നടത്തിയ പാർട്ടി വിരുദ്ധ തീരുമാനങ്ങൾ ചോദ്യംചെയ്തത് വഴിയാണ് താൻ ഇവരുടെ കണ്ണിലെ കരടായി മാറിയത് .കുറ്റവാളികളായ പാർട്ടിനേതാക്കളെ രക്ഷിക്കാൻ വേണ്ടിയാണ് താൻ എതിർസ്ഥാനാത്ഥിക്കുവേണ്ടി പ്രവർത്തിച്ചതായി മുന്നാറിലെ ചില നേതാക്കൾ പ്രചരിപ്പിച്ചത് തനിക്ക് പലതു പറയണ്ട് അതാത് സമയങ്ങളിൽ പറയും . സിപിഎം അകറ്റി നിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ല. ഡൽഹിയിൽ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു
അതേസമയം തെരെഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജേന്ദ്രനെതിരെ സി പി ഐ എം കൈകൊണ്ട നടപടി 3 വര്ഷം പിന്നിട്ടിട്ടും പിൻവലിക്കാത്തതിന് പിന്നിൽ മുന്നാറിലെ ചില നേതാക്കളാണെന്നാണ് ആരോപണം , മൂന്നാർ സർവ്വീസ് സഹരണ ബാങ്കുമായി ബന്ധപ്പെട്ട പണഇടപാടുകളിൽ സി പി എഎം നേതാക്കൾക്ക് വലിയ പങ്കും അഴിമതിയും നടന്നിട്ടുണ്ട് . ഈ അഴിമതി കഥകൾ നന്നായി അറിയാവുന്ന രാജേന്ദ്രനെ വീണ്ടും പാർട്ടിയിലേക്ക് എടുത്താൽ നേതാക്കൾക്കെതിരെയും നടപടി ഉറപ്പാണ്,അതുകൊണ്ടുതന്നെ രാജേന്ദ്രനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിൽ വലിയ എതിർപ്പുകൾ സി പി ഐ എം സംസ്ഥാന നേതൃത്തെ മൂന്നാറിലെ നേതാക്കൾ അറിയിച്ചതായാണ് ആരോപണം

You might also like

-