യു എസ്  മുന്‍ ഡാലസ് സിറ്റി കൗണ്‍സിലറും മകളും വാഹനാപകടത്തില്‍ മരിച്ചു 

സൗത്ത് ഡാലസിലെ ഈസ്റ്റ് ലെഡ്‌ബെറ്റര്‍ ബ്ലോക്കിലായിരുന്നു അപകടം. തെറ്റായ ദിശയില്‍ നിയന്ത്രണം വിട്ടുവന്ന വാഹനം കരോളിന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിന്റെ െ്രെഡവര്‍ ജോനാഥാന്‍ മൂര്‍ മദ്യലഹരിയിലായിരുന്നു

0

ഡാലസ് : ഡാലസ് സിറ്റി മുന്‍ കൗണ്‍സിലര്‍ കരോളിന്‍ ഡേവിസും (57) മകളും വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കരോളിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മെലിസ ഡേവിസും (27) മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സൗത്ത് ഡാലസിലെ ഈസ്റ്റ് ലെഡ്‌ബെറ്റര്‍ ബ്ലോക്കിലായിരുന്നു അപകടം. തെറ്റായ ദിശയില്‍ നിയന്ത്രണം വിട്ടുവന്ന വാഹനം കരോളിന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിന്റെ െ്രെഡവര്‍ ജോനാഥാന്‍ മൂര്‍ മദ്യലഹരിയിലായിരുന്നു. ജോനാഥാനെ ഇതിനു മുമ്പ് 7 തവണ മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തു കേസെടുത്തിരുന്നു. ഇയാളുടെ െ്രെഡവിങ്ങ് ലൈസെന്‍സും സസ്‌പെന്റു ചെയ്തിരുന്നു.

2007 മുതല്‍ 2015 വരെ ഡാലസ് സിറ്റി കൗണ്‍സിലറായിരുന്ന ഡേവിസ് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിന് ഡേവിസ് എന്നും മുന്‍പന്തിയിലായിരുന്നുവെന്ന് ഡപ്യൂട്ടി മേയര്‍ പ്രോ ടേം ആഡം അനുസ്മരിച്ചു.

സിറ്റി കൗണ്‍സില്‍ ഹൗസിങ്ങ് കമ്മിറ്റി അംഗമായിരിക്കുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പറില്‍ നിന്നും കൈകൂലി വാങ്ങി എന്ന കേസ്സില്‍ കുറ്റം സമ്മതിച്ചിരുന്നു. സെപ്റ്റംബറില്‍ ശിക്ഷ വിധിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ട് അപകടം ഉണ്ടായെങ്കിലും ജൂലൈ 16 ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി മരണ വിവരം പുറത്തുവിട്ടത്.

You might also like

-