വൈദുതി കുടിവെള്ള ബന്ധം വിച്ഛേദിച്ചു മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോ.11ന് പൊളിക്കും

ഫ്ലാറ്റ് പൊളിക്കുന്നതിനായി 138 ദിവസത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഫ്ലാറ്റുടമകള്‍ പ്രതിഷേധം തുടരുകയാണ്.ഒഴിപ്പിക്കല്‍ നടപടി നീതിനിഷേധമെന്ന് കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു.

0

കൊച്ചി :മരടിലെ ഫ്ലാറ്റുകള്‍ അടുത്ത മാസം 11ന് പൊളിക്കും. ഞായറാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കും. നാല് ഫ്ലാറ്റുകളിലെയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഒക്ടോബര്‍ 3ന് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഫ്ലാറ്റ് പൊളിക്കുന്നതിനായി 138 ദിവസത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഫ്ലാറ്റുടമകള്‍ പ്രതിഷേധം തുടരുകയാണ്.ഒഴിപ്പിക്കല്‍ നടപടി നീതിനിഷേധമെന്ന് കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു. ഫ്ലാറ്റുകള്‍ക്ക് മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ രാത്രി അഴിച്ചുമാറ്റി. കൊടികള്‍ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും സമരത്തിനൊപ്പമുണ്ടെന്നും സി.പി.എം വ്യക്തമാക്കി.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി , ജലവിതരണം തുടങ്ങിയവ നിർത്തലാക്കാൻ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും ഇന്നലെ ഫ്ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. പാചകവാതക കണക്ഷനുകൾ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടാകും.വെള്ളിയാഴ്ച ക്കുള്ളിൽ ഉള്ളിൽ ജലവിതരണം നിർത്തലാക്കണം എന്നാണ് നഗരസഭാ നിർദേശം. എന്നാൽ ഫ്ലാറ്റുകളിൽ നിന്ന് മാറില്ലെന്ന നിലപാടിലുറച്ച് തന്നെയാണ് ഉടമകളും
അതേസമയം മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള സമഗ്രമായ കർമപദ്ധതി സുപ്രീംകോടതിയിൽ ഇന്നുതന്നെ സമർപ്പിക്കാൻ ശ്രമം. കേസ് നാളെ പരിഗണിക്കാനിരിക്കെ ചീഫ് സെക്രട്ടറി ടോം ജോസ് ഡൽഹിയിലെത്തി. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച എത്ര കെട്ടിടങ്ങളുണ്ട് തുടങ്ങിയ കോടതിയുടെ ചോദ്യങ്ങളും സർക്കാരിന് മുന്നിലുണ്ട്.

വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ തയാറെടുക്കുന്നത്. ഫ്‌ളാറ്റ് സമുച്ചയങ്ങൾ എന്ന് പൊളിക്കുമെന്ന് പോലും കൃത്യമായി വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞതവണ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം കോടതി തള്ളിയിരുന്നു. രൂക്ഷമായ വിമർശനമാണ് സർക്കാർ ഏറ്റുവാങ്ങിയത്. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടും ജാഗ്രതയോടെയുമാണ് പുതിയ സത്യവാങ്മൂലം തയാറാക്കുന്നത്. ചീഫ് സെക്രട്ടറി ടോം ജോസ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയുമായി കൂടിയാലോചന നടത്തും. മരടിൽ ഇതുവരെ സ്വീകരിച്ച നടപടികളും കർമപദ്ധതിയും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തും. തീരദേശ മേഖലയിലെ നിയമലംഘനങ്ങൾ തടയാൻ സമഗ്രമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയേക്കും. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച എത്ര കെട്ടിടങ്ങളുണ്ട്, നിയമലംഘകർക്കെതിരെ എന്തു നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ കോടതിയുടെ ചോദ്യങ്ങൾക്കും സർക്കാരിന് ഉത്തരം നൽകേണ്ടതുണ്ട്.

You might also like

-