ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്ന്

തീപ്പിടിത്തമുണ്ടായ വീട്ടിലും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നു.എന്നാൽ, തീപ്പിടിത്തതിൽ ഹാർഡ് ഡിസ്‌കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.സിസിടിവി ദൃശ്യങ്ങളിൽ അപകടസമയത്ത് അസ്വാഭാവികമായി ആരെയും കണ്ടില്ല. അപകടം ആസൂത്രിതമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

0

വർക്കല | അയന്തിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽനിന്നെന്ന് പ്രാഥമിക നിഗമനം. പൊലീസിനു ലഭിച്ച സിസിടിവി. ദൃശ്യങ്ങളിൽനിന്നും വീട്ടിലെ കാർപോർച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്തുള്ള വീടുകളിലെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. വീടിന്റെ താഴെനിന്നും മുകൾനിലയിലേക്കാണ് തീ വ്യാപിച്ചിട്ടുള്ളത്. പോർച്ചിൽ ബൈക്കുകൾ ഇരുന്നതിന്റെ മുകൾഭാഗത്ത് ഹോൾഡർ ഉണ്ടായിരുന്നു. അതിൽ സ്പാർക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നു സംശയിക്കുന്നു.
തീപ്പിടിത്തമുണ്ടായ വീട്ടിലും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നു.എന്നാൽ, തീപ്പിടിത്തതിൽ ഹാർഡ് ഡിസ്‌കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.സിസിടിവി ദൃശ്യങ്ങളിൽ അപകടസമയത്ത് അസ്വാഭാവികമായി ആരെയും കണ്ടില്ല. അപകടം ആസൂത്രിതമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് റഫിയുദീന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയും വീട്ടിലെത്തി പരിശോധന നടത്തി. കാർപോർച്ചിൽനിന്നോ ഹാളിൽനിന്നോ ആകാം തീയുണ്ടായതെന്നാണ് ഇവരുടെ കണ്ടെത്തൽ.ചൊവ്വാഴ്ച പുലർച്ചെ 1.30-ഓടെയാണ് അയന്തി പന്തുവിളയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത്. പന്തുവിള രാഹുൽ നിവാസിൽ ബേബി എന്നുവിളിക്കുന്ന ആർ.പ്രതാപൻ(62), ഭാര്യ ഷേർളി(53), ഇവരുടെ ഇളയമകൻ അഹിൽ(29), രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ എട്ടുമാസം പ്രായമുള്ള മകൻ റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

You might also like

-