ആദ്യം മെത്രാപ്പോലീത്താമാരെ അറസ്റ്റ് ചെയട്ടെ കോടതിനടപടികളോട് പ്രതികരിച്ചു യാക്കോബാപക്ഷം
സ്വന്തം വീട്ടിൽ നിന്നും ആളുകളെ ഇറക്കി വിടുമ്പോൾ ഉണ്ടാകുന്ന വേദനയാണ് ഇപ്പോഴുള്ളത്
പിറവം :സംഘർഷം നിലനിലനിക്കുന്ന പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്ന് 1 : 45 ൻ മുൻപ് കോടതി വിധി നടപ്പാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ യാക്കബ പക്ഷം പ്രതികരിച്ചു സ്വന്തം വീട്ടിൽ നിന്നും ആളുകളെ ഇറക്കി വിടുമ്പോൾ ഉണ്ടാകുന്ന വേദനയാണ് ഇപ്പോഴുള്ളത് യാക്കോബാ പക്ഷത്തിനുസത്യവും നീതി നിക്ഷ്ത്തിക്കപ്പെട്ടു ഞങ്ങളുടെ കൂടെ വയസായവരും കുട്ടികള്ണ്ട് അതുകൊണ്ട് ആദ്യം മെത്രാപ്പോലീത്താമാരെ അറസ്റ്റുചെയ്യട്ടെ എന്ന് യാക്കൊബാസഭ ജോസഫ് മാർ ഗ്രിഗോറിയോസ് റഞ്ഞുപള്ളിക്കുള്ളിൽ തമ്പടിച്ചിരുന്ന യാക്കോബാ പക്ഷകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപ്പാക്കിത്തുടരുകയാണ് സംഘര്ഷാമില്ലാതെ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം പോലീസ് നടത്തുന്നത്
പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കെത്തിയത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.