പ്ലാസ്റ്റിക് ഫാക്ടറിയിൽ അഗ്നിബാധ മണ്‍വിളയിലെ സ്‌കൂളുകൾക്ക് അവധി

ബുധനാഴ്ച്ച വൈകിട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ വ്യാഴാഴ്ച്ച പുലര്‍ച്ചെയും അണയാതെ തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കെട്ടിട്ടവും അതിലെ വസ്തുകളും കത്തിതീരും വരെ കാത്തിരിക്കുക ഏകമാര്‍ഗ്ഗമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

0

തിരുവനന്തപുരം: മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ആളപായമില്ല. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുകയാണ്. തീപിടുത്തതിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പി.വാസുകി അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ച്ച വൈകിട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ വ്യാഴാഴ്ച്ച പുലര്‍ച്ചെയും അണയാതെ തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കെട്ടിട്ടവും അതിലെ വസ്തുകളും കത്തിതീരും വരെ കാത്തിരിക്കുക ഏകമാര്‍ഗ്ഗമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്‍റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഒന്നാം നിലയുടെ എല്ലാ ഭാഗവും ഏതാണ്ട് കത്തി കരിഞ്ഞ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ഫാമിലി പ്ലാസ്റ്റികിന്‍റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്.

എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആരോഗ്യ സേനയും സേവനത്തിനായി എത്തിയിട്ടുണ്ട്. കെട്ടിടത്തിലെ ഡീസല്‍ ടാങ്കിലേക്ക് തീ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്ത് വരുന്നു. പുക വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുള്ളതായതിനാല്‍ പ്രദേശ വാസികളെ പരിസര പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവൃത്തനങ്ങളും കുറച്ചകലെ മാറി നിന്നാണ് നടത്തുന്നത്. വിഷ പുക ശ്വസിച്ച രണ്ട് പേരെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.നാല്‍പതോളം ഫയര്‍ എന്‍ജിനുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തുണ്ട്.

You might also like

-