സാമ്പത്തിക പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടുംകൂട്ട പിരിച്ചുവിടല്‍

69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയും അടക്കം 134 ഉദ്യോഗസ്ഥരെയാണ് ഇന്നു കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്

0

സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന്കെ എസ്ആർ ടി സി യില്നിന്നും 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയും അടക്കം 134 ഉദ്യോഗസ്ഥരെയാണ് ഇന്നു കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. ദീര്‍ഘകാലമായി ഇവര്‍ ജോലിക്കു ഹാജരാകാത്തതാണു നടപടിക്കു കാരണം. നേരത്തെ 773 പേരെ ഇതേകാരണത്തില്‍ കെ.എസ്.ആര്‍.ടി.സി പുറത്താക്കിയിരുന്നു.

സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടര്‍മാര്‍ക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഇവരോടു തിരികെയെത്താന്‍ കഴിഞ്ഞ മേയില്‍ കെഎസ്ആര്‍ടിസി അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അനുസരിക്കാത്തവര്‍ക്കെതിരെയായിരുന്നു നടപടി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ലീവിലുള്ള ഉദ്യോഗസ്ഥരെ കെഎസ്ആര്‍ടിസി തിരികെ വിളിച്ചത്.

സര്‍വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും 45 ദിവസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് ഈ വര്‍ഷം ജൂണ്‍ നാലിന് കോടതി ഉത്തരവിട്ടത്. ഇവര്‍ ജോലിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരികെ പ്രവേശിക്കാത്ത പക്ഷം പിരിച്ചുവിടാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

You might also like

-