പ്രളയത്തിലും കേന്ദ്രത്തിന് കേരളത്തോട് പ്രതികാരം ധനസമകാരണത്തിന് മുഖ്യമന്ത്രി മാത്രം വിദേശയാത്രചെയ്താൽ മതി വായ്പ പരിധി ഉയര്‍ത്താതെയും കേന്ദ്രം

പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ പ്രവാസി മലയാളികളുടെ സഹായം തേടി മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചത്. ഗള്‍ഫ് നാടുകളും യൂറോപ്പും ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.

0

ഡൽഹി :പ്രളയത്തിൽ തകർന്ന് കേരളത്തെരക്ഷിക്കാൻ മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് ധനസമാഹരണത്തിന് വേണ്ടി വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അപേക്ഷകള്‍ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം അനുമതി നല്‍കി കേന്ദ്രത്തിന്റെ ഉത്തരവ് പുറത്തുവന്നു . അതും കര്‍ശന നിബന്ധനക ളോടെയാണ്. പോകുന്ന രാജ്യത്തെ ഭരണ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നുമാണ് കേന്ദ്രം നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ഈ മാസം 18 ന് യു.എ.ഇ യിലേക്ക് പോകാനായിരുന്നു തീരുമാനം. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഇവിടെ ഔദ്യോഗിക യോഗങ്ങളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് കേന്ദ്രത്തിന്‍റെ നിബന്ധന. യു.എ.ഇയുടെ കേരളത്തിനുള്ള സഹായ വാഗ്ദാനം സ്വീകരിക്കാന്‍ കേന്ദ്രം സമ്മതിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ പ്രവാസി മലയാളികളുടെ സഹായം തേടി മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചത്. ഗള്‍ഫ് നാടുകളും യൂറോപ്പും ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ മാസം 18 മുതല്‍ 24 വരെ മന്ത്രി തോമസ് ഐസക് അമേരിക്കയിലും, 21 മുതല്‍ മന്ത്രി ഇ.പി ജയരാജന്‍ കുവൈത്തിലും സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. കേന്ദ്രം സന്ദര്‍ശനാനുമതി നീട്ടി കൊണ്ടു പോകുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ വിദേശസന്ദര്‍ശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.അതേസമയം കേരളത്തിനുള്ള
വായ്പ പരിധി ഉയര്‍ത്തുന്നതിലും കേന്ദ്രം കേരളത്തോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേന്ദ്രം പരിധിയുയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാവാത്തതു കൊണ്ട് കേരളത്തിന് ലഭിക്കാനിരുന്ന ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ നിശ്ചിതത്വത്തിലായിരിക്കുകയാണ്.

You might also like

-