പോളണ്ടിനെ കുറച്ചു ഒരക്ഷരം ഇനി മിണ്ടരുത് ,സെനഗലാണ് താരം
റഷ്യൻ ലോകകപ്പിൽ ജയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമാണ് സെനഗൽ
മോസ്കോ: ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെ അട്ടിമറിച്ച് സെനഗൽ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കൊളംബിയയ്ക്കെതിരേ ജപ്പാൻ നേടിയ ആവേശ ജയത്തിന്റെ ചുവട് പിടിച്ച് സെനഗലും തകർത്തുകളിച്ചതോടെ പോളണ്ട് 2-1നു തോറ്റു.
റഷ്യൻ ലോകകപ്പിൽ ജയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമാണ് സെനഗൽ. 2002 ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് ആദ്യ മത്സരം തുടങ്ങിയ സെനഗൽ അന്ന് ക്വാർട്ടർ വരെയെത്തി. അതിനുശേഷം ഇത്തവണയാണ് സെനഗൽ ലോകകപ്പിന് എത്തുന്നത്. 2002 സെനഗലിനെ ക്വാർട്ടർ വരെ നയിച്ച അലിയോ സിസെയാണ് സെനഗൽ ടീമിന്റെ പരിശീലകൻ. ആഫ്രിക്കൻ ടീമിന്റെ രണ്ടാം ഗോളിൽ വിവാദമുണ്ടായിരുന്നു.
തിയാഗോ സിയോനെക് (സെനഗൽ-സെൽഫ് ഗോൾ) സെനഗലിന്റെ ഇദ്രിസ ഗ്യൂയിയുടെ ദുർബലമായ ഷോട്ട് പോളണ്ട് ഡിഫൻഡർ തിയാഗോ സിയോനെക്കിന്റെ കാലിൽതട്ടി സ്വന്തം വലയിൽ.
ഗോൾ 2: എംബയേ നിയാംഗ് (സെനഗൽ) 60-ാം മിനിറ്റ്. ഉയർന്നുവന്ന പന്ത് എംബയേ നിയാംഗിനു ലഭിക്കുന്പോൾ താരം സൈഡ് ലൈനിൽ നിന്ന് ചികിത്സ തേടുകയായിരുന്നു. കളത്തിലേക്ക് ഇറങ്ങിക്കൊള്ളാൻ പുറത്തുണ്ടായിരുന്ന റഫറി നിയാംഗിനെ അനുവദിച്ചു. പന്തുമായി കുതിച്ച നിയാംഗിനെ തടയാൻ ഗോൾകീപ്പർ മുന്നോട്ടുകയറി വന്നു. ഗ്രെസെഗോറസ് ക്രെയ്ചോവിയക് പിറകെ ഓടിയെത്തിയെങ്കിലും തടയാനായില്ല. ഗോൾ 3: ഗ്രെസെഗോറസ് ക്രെയ്ചോവിയക് (പോളണ്ട്), 66ാം മിനിറ്റ്. ഫ്രീകിക്കിന്റെ തുടർച്ചയിൽനിന്നു ലഭിച്ച പന്ത് ഗ്രെസെഗോറസ് ക്രെയ്ചോവിയക് ഹെഡറിലൂടെ വലയിലാക്കി.