പെറു തകർത്തു ആസ്ട്രേലിയയേ എതിരില്ലാത്ത രണ്ടുഗോളുകൾക്ക്

ആസ്‌ട്രേലിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ പെറു ഗോള്‍ നേടുകയായിരുന്നു പെറുവിന്റെ മുന്നേറ്റം

0

ഇഞ്ചോടിഞ്ച് പൊരുതിയ ആസ്‌ട്രേലിയ -പെറു മത്സരത്തിൽ ആദ്യ പകുതിയുടെ പതിനെട്ടാം മിനിറ്റിൽ പെറുവിന്റെ മിഡ്. ഫീൽഡർ അഷ്ടപ ഗുസ്റ്റ്രേരോ ഇടതുകോണിലുടെ തൊടുത്ത പന്ത് ഗോൾപോസ്റ്റിൽ ഗോളിക്ക് പിടികൊടുക്കാതെ ഇടതുവശം ചേർന്ന് വലയിൽ പതിച്ചു


രണ്ടാം പകുതിയിൽ അൻപതാം മിനിറ്റിൽ പെറുവിന്റെ രണ്ടാം ഗോളും ആസ്ട്രേലിയയുടെ വല ഭേദിച്ച് ലക്ഷ്യംകണ്ടു .പെറുവിന്റെ ഒൻപതാം നമ്പർ സ്ട്രൈക്കെറും.  ക്യാപ്റ്റൻനുമായ പൗലോ ഗ്വെരേറോയാണ് പെറുവിനായി ഗോള്‍ നേടിയത്.ഓസ്ട്രേലിയയുടെ ലോകകപ്പ് പ്രീക്വാർട്ടർ മോഹങ്ങൾക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് പെറുവിന്‍റെ രണ്ടു ഗോളുകളും പിറന്നത്

You might also like

-