ഇനി കേരളത്തിൽ മദ്യപിക്കണമെങ്കില്‍ 23 കഴിയണം

അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളില്‍ നിന്ന് ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ മദ്യപിക്കണമെങ്കില്‍ 23 വയസ് പൂർത്തിയാകണം. നിലവില്‍ 21 വയസാണ് മദ്യപിക്കുന്നതിനുളള നിയമപരമായ കുറഞ്ഞ പ്രായ പരിധി. ഇത് രണ്ടു വര്‍ഷം കൂടി ഉയര്‍ത്തി.

തിങ്കളാഴ്ചയാണ് അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളില്‍ നിന്ന് ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

നിലവില്‍ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്. സംസ്ഥാനത്തെ മദ്യ ഉപയോഗം ഇത്തരത്തില്‍ സൗഹാര്‍ദ്ദപരമായി കുറയ്ക്കാന്‍ സാധിക്കുമെന്നും കടംകംപള്ളി സുരേന്ദ്രന്‍ അറിയപ്പെട്ടു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയിലാണ് ബില്‍ പാസായത്

You might also like

-