സ്പെയിൻ പോര്‍ച്ചഗൽ പോരാട്ടം

ഫേവറിറ്റുകളായ സ്‌പെയിനും, ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചഗലും ഏറ്റുമുട്ടുമ്പോള്‍ തീ പാറും. പാതിക്ക് പഴയ പരിശീലകനെ മാറ്റി പുതിയ പരിശീലകനെ നിയമിച്ച സ്‌പെയിനിലേക്കാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.

0

ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മല്‍സരങ്ങലിലോന്നാണ് ഇന്ന് ഗ്രൂപ്പ് ബിയില്‍ നടക്കുന്നത്. ഫേവറിറ്റുകളായ സ്‌പെയിനും, ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചഗലും ഏറ്റുമുട്ടുമ്പോള്‍ തീ പാറും. പാതിക്ക് പഴയ പരിശീലകനെ മാറ്റി പുതിയ പരിശീലകനെ നിയമിച്ച സ്‌പെയിനിലേക്കാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.
വമ്പന്‍ പോരാട്ടങ്ങള്‍ കുറവായ ആദ്യ റൗണ്ടില്‍ ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടങ്ങളിലൊന്നാണ് ഫേവറിറ്റുകലായ സ്‌പെയിനും, ക്രിസ്റ്ര്യാനോയുടെ പോര്‍ച്ചുഗലും തമ്മിലുള്ള ഇന്നത്തെ ക്ലാസിക്ക് മല്‍സരം

. ഈ ലോകകപ്പിലെ ഏറ്റവും വിലപിടച്ച മത്സരത്തിനിറങ്ങുമ്പോള്‍ തലക്കടിയേറ്റ അവസ്ഥയാലാണ് സ്‌പെയിന്‍ .വിജയ വഴിയിലേക്ക് ടീമിനെ തിരിച്ച് കൊണ്ടു വന്ന പരിശീലകനെ ഇടക്ക് വെച്ച അവര്‍ക്ക് നഷ്ടമായിരിക്കുന്നു . കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാനേജര്‍ ലോപ്ചടെഗുയിയെ പുറത്താക്കിയതന്റെ അമ്പരപ്പില്‍ നിന്ന് സ്പാനിഷ് പട ഇതുവരെ മുക്തരായിട്ടില്ല .
പുതിയ മാനേജരായി ഫെര്‍മാണ്ടോ ഹെയ്‌റ ചുമതലയേറ്റെങ്കിലും വെറും രണ്ട് ദിവസം കൊണ്ട് ഹെയ്‌റോക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതും ചോദ്യമാണ് അനുഭവ സമ്പത്തുള്ള മികച്ച താരങ്ങളുടെ ഒരു നിര തന്നെയുള്ള സ്പാനിഷ് പ്രതിസന്ധികള്‍ അനായാസം മരികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മറുവശത്ത് പോര്‍ച്ചുഗല്‍ ടീമെന്നാല്‍ ക്രിസ്റ്റ്യാനോയെന്ന് നമുക്ക് വായിക്കേണ്ടി വരും. ക്രിസ്റ്റ്യാനോ തന്നെയാണ് അവരുടെ കരുത്തും പ്രതീക്ഷയും. പെപ്പെയും, ആന്ദ്രെ സില്‍വയും അടക്കമുള്ള ഏതാനും താരങ്ങളും ക്രിസ്റ്ര്യാനോയെ സഹായിക്കാനുണ്ടാകും സ്‌പെയിന്‍. പോര്‍ച്ചുഗല്‍ കളി ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കും.കളത്തിലും, കണക്കിലും ആധിപത്യം സ്‌പെയിന് തന്നെയാണ് .
ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 18 ജയം സ്‌പെയിന്റെ അക്കൗണ്ടിലുള്ളപ്പോള്‍ 6 ജയം മാത്രമാണ് പോര്‍ച്ചുഗലിലുള്ളത്. അടുത്ത സുഹൃത്തുക്കളായ സ്പാനിഷ് താരങ്ങളെ ക്രിസ്റ്റ്യാനോ നേരിടുന്നതാണ് മല്‍സരത്തിലെ മറ്റൊരു കൗതുകം. ഫിഫ റാങ്കിംഗ് വച്ച് നോക്കിയാല്‍ സ്‌പെയിനേക്കാള്‍ മുമ്പിലാണ് പോര്‍ച്ചുഗല്‍. റാങ്കിഗ് പട്ടികയില്‍ ക്രിസ്റ്റ്യാനോയും, സംഘവും നാലാ സ്താനത്താണ്.
പത്താം പടിയിലാണ് സ്‌പെയിന്‍ എന്നാല്‍ റാങ്കിംഗനപ്പുറത്ത് കൂട്ടായ്മയാണ് സ്പാനിഷ് സംഘത്തിന്‍രെ കരുത്ത്. കറ്റാലന്‍, സ്പാനിഷ് ദേശീയതകളുടെ കൂട്ടായ്മയെ ഒന്നിച്ചുകൊണ്ടുപോകാന്‍ പുതിയ പരിശീലകന് കവിയുമോ എന്നതാണ് ഫുട്‌ബോല്‍ ലോകം കാത്തിരിക്കുന്നത്

You might also like

-