മെക്‌സിക്കോ ദക്ഷിണ കൊറിയയേ രണ്ടു ഗോളിന് കിഴടക്കി 1-2

കാര്‍ലോസും ഹാവിയര്‍ ഹെര്‍ണാണ്ടസുമാണ് ഗോളുകള്‍ നേടിയത്.25-ാം മിനിറ്റിലെ പെനാല്‍റ്റിയാണ് കാര്‍ലോസ് കൊറിയന്‍ ഗോള്‍വലയിലെത്തിച്ചത്.66-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിനാണ് രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണകൊറിയ ആശ്വാസ ഗോള്‍ നേടിയത്.

0


മോസ്കോ:  ആവേശകരമായ മത്സരത്തിൽ ദക്ഷിണ കൊറിയയെ രണ്ടു ഗോളിന് തറപറ്റിച്ച് മെക്‌സിക്കോ ഗ്രുപ്പ് എഫ് ൽ വിജയിച്ചു ദക്ഷിണ കൊറിയക്കെതിരെ മെക്‌സിക്കോ രണ്ടാം പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ലെത്തി.കാര്‍ലോസും ഹാവിയര്‍ ഹെര്‍ണാണ്ടസുമാണ് ഗോളുകള്‍ നേടിയത്.25-ാം മിനിറ്റിലെ പെനാല്‍റ്റിയാണ് കാര്‍ലോസ് കൊറിയന്‍ ഗോള്‍വലയിലെത്തിച്ചത്.66-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിനാണ് രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണകൊറിയ ആശ്വാസ ഗോള്‍ നേടിയത്.
പ്രതിരോധത്തില്‍ നിന്നും ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയ മെക്‌സിക്കോ ഒന്നിനെതിരെ രണ്ട് ഗോള്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് ഒരുപടികൂടി അടുത്തു. കാര്‍ലോസ് വെലയും ഹാവിയര്‍ ഫെര്‍ണാണ്ടസുമാണ് മെക്‌സിക്കോയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണകൊറിയയുടെ ആശ്വാസ ഗോള്‍. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോറ്റ ദക്ഷിണ കൊറിയയുടെ റഷ്യന്‍ ലോകകപ്പിലെ പ്രതീക്ഷകള്‍ നേര്‍ത്തു.

ആദ്യമത്സരത്തില്‍ ജര്‍മ്മനിക്കെതിരെ പ്രതിരോധകോട്ട കെട്ടുകയും ലഭിക്കുന്ന അവസരങ്ങളിലൂടെ കൗണ്ടര്‍ അറ്റാക്ക് നടത്തുകയുമായിരുന്നു മെക്‌സിക്കോ വിജയകരമായി നടപ്പിലാക്കിയ തന്ത്രം. ആദ്യമത്സരത്തില്‍ പ്രതിരോധത്തിലൂന്നി കളിച്ച മെക്‌സിക്കോ ദക്ഷിണകൊറിയ എതിരാളികളെത്തിയപ്പോഴേക്കും തന്ത്രം തലതിരിച്ചിട്ടു. തുടര്‍ച്ചയായി ആക്രമണങ്ങളായിരുന്നു മെക്‌സിക്കോ ദക്ഷിണകൊറിയക്കെതിരെ നടത്തിയത്. കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കാന്‍ ദക്ഷിണകൊറിയ പലവുരു ശ്രമിച്ചെങ്കിലും മെക്‌സിക്കന്‍ പ്രതിരോധത്തേയും സര്‍വോപരി ഒച്ചോവയെ കീഴടക്കാനായില്ല.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനുറ്റില്‍ മെക്‌സിക്കോയ്ക്ക് അനുകൂലമായ പെനല്‍റ്റി ലഭിച്ചു. മെക്‌സിക്കോ താരം ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ദക്ഷിണകൊറിയയുടെ യാങ് ഹ്യുന്‍ സുന്റെ കയ്യില്‍ തട്ടുകയായിരുന്നു. സംശയമേതുമില്ലാതെ ഉടനെ റഫറി പെനല്‍റ്റി വിധിച്ചു. പിഴവുകളില്ലാതെ കാര്‍ലോസ് വെല പെനല്‍റ്റി ഗോളാക്കി മാറ്റി മെക്‌സിക്കോയ്ക്ക് ലീഡ് നല്‍കി.

ഹാവിയര്‍ ഫെര്‍ണാണ്ടസിലൂടെയാണ് മെക്‌സിക്കോ രണ്ടാം ഗോള്‍ നേടിയത്. പെനല്‍റ്റി ബോക്‌സില്‍ നൃത്തച്ചുവടുകളോടെ മുന്നേറിയ ഹാവിയര്‍ ഫെര്‍ണാണ്ടസിന് മുന്നില്‍ ദക്ഷിണ കൊറിയന്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. അതോടെ ഗാലറിയില്‍ മെക്‌സിക്കന്‍ തിരകള്‍ ആര്‍ത്തിരമ്പി. ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ അമ്പതാമത് അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

You might also like

-