ടുണീഷ്യയെ തകർത്തു.. ബെല്‍ജിയത്തിന് വമ്പന്‍ജയംതളച്ചത് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക്

റൊമേലു ലുക്കാകുവിന്റെയും ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡിന്റെയും മിന്നും പ്രകടനത്തിലാണ് ബെല്‍ജിയം തകര്‍പ്പന്‍വിജയം സ്വന്തമാക്കിയത്

0

മോസ്കൊ :ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയത്തിന് വമ്പന്‍ജയം. റൊമേലു ലുക്കാകുവിന്റെയും ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡിന്റെയും മിന്നും പ്രകടനത്തിലാണ് ബെല്‍ജിയം തകര്‍പ്പന്‍വിജയം സ്വന്തമാക്കിയത്.പെനാല്‍റ്റിയിലൂടെയായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ഹസാര്‍ഡാണ് പിഴവുകളില്ലാതെ അത് ഗോളാക്കി മാറ്റിയത്.പിന്നീട്, ഹസാര്‍ഡും ലുക്കാക്കുവും രണ്ടുഗോള്‍ വീതം നേടി. മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു അഞ്ചാം ഗോള്‍.നേരത്തെ പനാമക്കെതിരെ ലുക്കാക്കു ഇരട്ടഗോള്‍ നേടിയിരുന്നു.

ഇതോടെ, ഗോള്‍വേട്ടയില്‍ പോര്‍ച്ചുഗലിന്റെ റൊണാള്‍ഡൊക്കൊപ്പം ലുക്കാക്കുവെത്തി. റഷ്യയുടെ ചെറിഷേവും നാല് ഗോളുകളടിച്ച് ലുക്കാക്കുവിനൊപ്പമുണ്ട്.

You might also like

-