കുട്യീനോ കാത്തു ..മറുപടിയില്ലാത്ത രണ്ടു ഗോളിന് ബ്രസീല്‍ കോസ്റ്ററിക്കയെ തോൽപ്പിച്ചു
കുട്യീനോ രക്ഷകനായിഅവതരിച്ചു , ബ്രസീലിന് ജയം
മോസ്കൊ :ഗ്രൂപ്പ് ഇ യില്‍ നിര്‍ണ്ണായക മത്സരത്തില്‍ ബ്രസീലിl രണ്ട് ഗോളിന് . കോസ്റ്ററിക്കയെ തോൽപ്പിച്ചു തൊണ്ണൂറാം മിനുറ്റില്‍ കുടീന്യോയും ഇഞ്ചുറി ടൈമിന്‍റെ 96ആം മിനുറ്റില്‍ നെയ്മറും നേടിയ ഗോളുകളിലൂടെയാണ് ബ്രസീലിന്‍റെ ജയം. അവസാന മിനുറ്റുവരെ ബ്രസീലിനെ ഗോളടിക്കുന്നതില്‍ നിന്നും തടഞ്ഞ കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുടീന്യോയുടെ ഗോള്‍ പിറന്നത്
.അഞ്ച് മിഡ്ഫീല്‍ഡര്‍മാരും നാല് മധ്യനിര താരങ്ങളും ഒരൊറ്റ മുന്നേറ്റക്കാരനുമായായിരുന്നു കോസ്റ്ററിക്ക ക്ക് . ബ്രസീലിൽ ഗോളടികാത്തിരിക്കാൻ കോസ്റ്ററിക്ക തുടക്കം മുതല്‍ പ്രതിരോധം തീർത്തിരുന്നു . ഇടയ്ക്കിടെ ലഭിക്കുന്ന അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്ക് നടത്തി ബ്രസീല്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി .
രണ്ടാം പകുതിയില്‍ തുടര്‍ച്ചയായുള്ള ആക്രമണങ്ങളുമായി ആര്‍ത്തിരമ്പി വരുന്ന ബ്രസീലിനെയാണ് കണ്ടത്. ബ്രസീല്‍ മുന്നേറ്റത്തെ കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസും കോസ്റ്ററിക്കന്‍ പ്രതിരോധവും ചേര്‍ന്ന് ഫലപ്രദമായി തടയുന്ന കാഴ്ച്ചയായിരുന്നു പിന്നീട്. എഴുപത്തൊമ്പതാം മിനുറ്റില്‍ നെയ്മറിനെ ഫൗള്‍ ചെയ്തതിന് ബ്രസീലിന് റഫറി പെനല്‍റ്റി അനുവദിച്ചതാണ്. എന്നാല്‍ വാറിലൂടെ നെയ്മറിന്റെ ഫൗള്‍ റഫറി തീരുമാനം തിരുത്തുകയായിരുന്നു.
തൊണ്ണൂറാം മിനുറ്റിലാണ് കെയ്ലര്‍ നവാസെന്ന റയല്‍ മാഡ്രിഡ് ഗോളി ബ്രസീലിന് മുന്നില്‍ ആദ്യമായി കീഴടങ്ങിയത്. ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് ബോക്‌സിന് മധ്യത്തില്‍ നിന്നായിരുന്നു കുട്യീനോ പന്ത് ഗോളിലേക്ക് പായിച്ചത്. തൊണ്ണൂറു മിനുറ്റുവരെ ബ്രസീലിന് മുന്നില്‍ വന്‍മതിലായി നിന്ന കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുട്യീനോ ഗോള്‍ നേടിയത്.
ഒരുഗോള്‍ വീണതോടെ താളം നഷ്ടപ്പെട്ട കോസ്റ്ററിക്കന്‍ പ്രതിരോധത്തെ കീറിമുറിച്ച നീക്കത്തിനൊടുവിലായിരുന്നു രണ്ടാം ഗോള്‍. തൊണ്ണൂറ്റാറാം മിനുറ്റില്‍ ഡഗ്ലസ് കോസ്റ്റ മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ക്ക് പന്ത് കൈമാറി. തളികയിലെന്ന പോലെയുള്ള അവസരം കൃത്യമായി വിനിയോഗിച്ച നെയ്മര്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ ഗോള്‍ നേടി. ബ്രസീലിനെതിരെ 90 മിനുറ്റും പിടിച്ചു നിന്ന കോസ്റ്ററിക്ക അവസാന ആറു മിനുറ്റിലാണ് തോറ്റുപോയത്.
92 ശതമാനം പാസുകളും വിജയകരമായി പൂര്‍ത്തിയാക്കുകയും തൊണ്ണൂറാം മിനുറ്റില്‍ അതിനിര്‍ണ്ണായക ഗോളിലൂടെ ബ്രസീലിനെ മുന്നിലെത്തിക്കുകയും ചെയ്ത ഫിലിപ്പെ കുട്യീനോയാണ് കളിയിലെ താരം. കുട്യീനോയുടെ ഗോളില്ലായിരുന്നെങ്കില്‍ നെയ്മറിന്റെ ഫൗള്‍ അഭിനയത്തിന്റെ പേരില്‍ ബ്രസീല്‍ നാണം കെടേണ്ടിയിരുന്ന മത്സരം കൂടിയാകുമായിരുന്നു ഇത്.
ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെ ബ്രസീല്‍ നാല് പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ബ്രസീലിനോട് തോറ്റ കോസ്റ്ററിക്ക ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യമത്സരത്തില്‍ സെര്‍ബിയ ഏകഗോളിന് സെര്‍ബിയയോട് പരാജയപ്പെട്ടിരുന്നു. 27ന് സെര്‍ബിയയുമായി ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ബ്രസീലിന്റെ അടുത്ത മത്സരം.
ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ 2 ഉം കോസ്റ്ററിക്ക 23 ഉം സ്ഥാനത്താണുളളത്. പരുക്ക് ഭേദമായി ലോകകപ്പിനെത്തിയ നെയ്മര്‍ കഴിഞ്ഞദിവസം പരിശീലനത്തില്‍ നിന്നും വിട്ടുനിന്നത് മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.
സ്വിറ്റ്‌സര്‍ലാന്റുമായുളള ആദ്യമത്സരത്തില്‍ ബ്രസീല്‍ ടീം സമനില വഴങ്ങുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍വീതമാണ് നേടിയത്. എന്നാല്‍, കോസ്റ്ററിക്ക എതിരില്ലാത്ത ഒരുഗോളിനു സെര്‍ബിയയോട് പരാജയപ്പെട്ടിരുന്നു.