കണ്ണൂരിൽ പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു

ചൊവ്വാഴ്ച സഹപാഠികൾക്കൊപ്പം ആര്യശ്രീ ബംഗളുരു, ചിക്ക് മംഗലൂർ എന്നിവിടങ്ങളിൽ വിനോദയാത്ര പോയിരുന്നു. തിരിച്ചെത്തിയപ്പോൾ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മിംസിലും എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

0

കണ്ണൂർ :പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂർ എസ്.എൻ കോളേജിലെ അവസാന വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിനി ആര്യ ശ്രീ ആണ് പനി ബാധിച്ച് മരിച്ചത്. രാവിലെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച സഹപാഠികൾക്കൊപ്പം ആര്യശ്രീ ബംഗളുരു, ചിക്ക് മംഗലൂർ എന്നിവിടങ്ങളിൽ വിനോദയാത്ര പോയിരുന്നു. തിരിച്ചെത്തിയപ്പോൾ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മിംസിലും എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. തുടർന്ന് ആര്യ ശ്രീക്കൊപ്പം വിനോദയാത്ര പോയ 38 കുട്ടികളെയും നിരീക്ഷണത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനാൽ ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ ആര്യ ശ്രീയുടെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി.

You might also like

-