പിതാവിന്റെ പ്രായവും അനുഭവപരിചയവുണ്ട് മറുപടി പറയുന്നില്ല മാധ്യമവിചാരണ വേണ്ട ,ആർ .ബിന്ദു

പുനര്‍ നിയമം ഗവര്‍ണറുടെ അംഗീകാരത്തോടെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് വ്യക്തമാക്കിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. നിയമനത്തിനായി സമ്മര്‍ദമുണ്ടായെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

0

കണ്ണൂർ /തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിന് പ്രായപരിധി ബാധകമാകില്ല. പുനര്‍നിയമനമെങ്കില്‍ സിലക്ട് കമ്മിറ്റി വേണമെന്ന് നിര്‍ബന്ധമില്ല. യു.ജി.സി ചട്ടങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമെന്നും കോടതി പറഞ്ഞു. പുനര്‍നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിക്കൊണ്ടുളള ഉത്തരവിലാണ് പരാമര്‍ശം.ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു . അദേഹത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും മാധ്യമവിചാരണ വേണ്ടെന്നും ബിന്ദു പറഞ്ഞു

പുനര്‍ നിയമം ഗവര്‍ണറുടെ അംഗീകാരത്തോടെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് വ്യക്തമാക്കിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. നിയമനത്തിനായി സമ്മര്‍ദമുണ്ടായെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും പുറത്ത് വരും മുമ്പാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചതും വിധി പറയാന്‍ മാറ്റിയതും. സര്‍വകലാശാല ഭരണത്തിലെ രാഷ്ട്രീയ ഇടപെടലില്‍ എതിര്‍പ്പറിയിച്ച് ഗവര്‍ണര്‍ സര്‍ക്കാരിന് അയച്ച കത്തും മന്ത്രി ബിന്ദു ഗവര്‍ണര്‍ക്കയച്ച കത്തുകളും വിളിച്ച് വരുത്തി പരിശോധിക്കുന്നതിന് ഹര്‍ജിക്കാര്‍ ഇടക്കാല അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.
കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. വി.സിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്. സര്‍ക്കാരും ഗവര്‍ണറുമായും, ചാന്‍സലറും പ്രോ ചാന്‍സലറുമായും ഉള്ള ആശയവിനിമയം പുറത്ത് പറയാനുളളതല്ലെന്നും മന്ത്രി പ്രതികരിച്ചു.സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോടാണ് ചോദിക്കേണ്ടത് പറഞ്ഞ മന്ത്രി തുടര്‍ നിയമനം തേടി ഗവര്‍ണര്‍ക്ക് കത്തയച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറയാതെ മാധ്യമങ്ങളോട് കയർത്തു

ഗവര്‍ണര്‍ സര്‍ക്കാരിന് കത്തയച്ചത് നിലവിലുള്ള ഹര്‍ജിയെ ബാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ പുതിയ സംഭവവികാസങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് ഹര്‍ജിക്കാരുടെ തീരുമാനം. തന്‍റെ പുനര്‍നിയമനത്തില്‍ തെറ്റില്ലെന്നും ഇക്കാര്യം കോടതിയും ശരി വച്ചതായും വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കിഴക്കോത്തും, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

You might also like

-