അച്ഛൻ പെൺമക്കളെ പീഡിപ്പിച്ച കേസ്: പ്രതി ലഹരിക്ക് അടിമയാണെന്ന് ശിശുക്ഷേമ സമിതി.

നാല് കുട്ടികളിൽപഠനം പൂർത്തിയാക്കി വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന 17കാരിക്കാണ് ഏറ്റവുമധികം പീഡനം ഏൽക്കേണ്ടി വന്നത്.

0

മലപ്പുറം: വളാഞ്ചേരിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച പിതാവ് ലഹരിക്ക് അടിമഎന്ന് മലപ്പുറം ക്ഷേമ സമിതി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു .  മദ്യപിച്ചെത്തുന്ന ഇയാൾ നിരന്തരം തലവേദനയ്ക്ക് മസാജ് ചെയ്യാനും മറ്റുമാണെന്ന് പറഞ്ഞാണ് കുട്ടികളെ ഉപദ്രവിച്ചിരുന്നത്.എന്നാൽ ഇക്കാര്യം കുട്ടികളുടെ അമ്മ അറിഞ്ഞിരുന്നില്ല .കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനത്തിൽ ശിശുക്ഷേമസമിതി ഈ മാസമാദ്യം കൗൺസിലിംഗ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് കുട്ടികളുടെ വെളിപ്പെടുത്തൽ എന്നും ശിശുക്ഷേമ സമിതി വ്യക്തമാക്കി. അപ്പോളാണ് കുട്ടികൾക്ക് ഇക്കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം കിട്ടുന്നത്. തുടർന്ന് അവർ സ്കൂൾ ഹോസ്റ്റൽ അധികൃതർക്ക് എല്ലാം വിശദമാക്കി കത്തെഴുതി നൽകുകയായിരുന്നു.

നാല് കുട്ടികളിൽപഠനം പൂർത്തിയാക്കി വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന 17കാരിക്കാണ് ഏറ്റവുമധികം പീഡനം ഏൽക്കേണ്ടി വന്നത്. ഈ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു മെഡിക്കൽ ബോർഡ് സാഷ്യപെടുത്തിയിട്ടുള്ളത് . പഠനം പൂർത്തിയാക്കിയ ഈ പെൺകുട്ടി വളാഞ്ചേരിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്ന . ഈ കുട്ടിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിനെതിരെയും പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. നാലു കുട്ടികളുടേയും പരാതിയിൽ നാല് കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് കുട്ടികളും ഇപ്പോൾ സ്കൂൾ ഹോസ്റ്റലിലാണ് ഉള്ളത്.

You might also like

-