രാജ്യത്തെ നിയമസഭകളിൽ ഏറ്റവും മികച്ച സ്‌പീക്കറായി പി ശ്രീരാമകൃഷ്ണൻ

0

രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ  പുരസ്കാരത്തിനാണ് പി ശ്രീരാമകൃഷ്ണന്‍ അര്‍ഹനായത്.ലോക്സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് പി ശ്രീരാമകൃഷ്ണനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അടുത്ത മാസം 20 ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പി ശ്രീരാമകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കുക.

You might also like

-