ഫാദർ കുര്യാക്കോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് തീരുമാനം ഉണ്ടാകും ഫാദര്‍ കടുത്ത മാനസിക സമ്മര്‍ദ്ദിലായിരുന്നുവെന്ന് വൈദികര്‍

കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മാർട്ടം നടത്താനുള്ള നടപടികൾ ഇന്നലെ അധികൃതർ നിർത്തിവെച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഫാദർ കുര്യാക്കോസിന്‍റെ രണ്ട് ബന്ധുക്കൾ ആലപ്പുഴയിൽ നിന്ന് ജലന്ദറിൽ എത്തും. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്

0

ഡൽഹി പഞ്ചാബില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സഹോദരന്‍ ദസൂയയില്‍ എത്തിയ ശേഷമാകും പോസ്റ്റ്മോര്‍ട്ടം നടക്കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം മാറ്റിവെച്ചത്.മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്.

കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മാർട്ടം നടത്താനുള്ള നടപടികൾ ഇന്നലെ അധികൃതർ നിർത്തിവെച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഫാദർ കുര്യാക്കോസിന്‍റെ രണ്ട് ബന്ധുക്കൾ ആലപ്പുഴയിൽ നിന്ന് ജലന്ദറിൽ എത്തും. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയെത്തി അധികൃതരുമായി ചർച്ച നടത്തിയ ശേഷം പോസ്റ്റ്മോർട്ടം എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ജലന്ധർ രൂപത അറിയിച്ചു.

സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറയിച്ചിട്ടുണ്ട്.

ദസൂയയിലെ സിവില്‍ ഹോസ്പിറ്റലിലാണ് ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് സഹോദരന്‍ പഞ്ചാബില്‍ എത്തിയശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്തൂ എന്ന് പഞ്ചാബ് പോലീസ് അറിയിച്ചിരുന്നു.

ഇന്നലെ 9 മണിക്ക് സ്വന്തം മുറിയിലാണ് വൈദീകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛര്‍ദ്ദിച്ചപാടുകളും മുറിയില്‍ ഉണ്ടായിരുന്നു. ഒപ്പം രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികളും പോലീസ് കണ്ടെടുത്തു. നിലവില്‍ മുറിയില്‍ അസ്വാഭാവികതകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ഗൌരവമുണ്ടെങ്കില്‍ അന്വേഷിക്കും എന്ന് തന്നെയാണ് പോലീസ് നിലപാട്.

You might also like

-