റിപ്പബ്ളിക് ദിനത്തിൽ രാജ്യത്തു കർഷകരുടെ ട്രാക്ടക്ർ മാർച്ച്
മൂന്ന് കാർഷിക പരിഷകരണ നിയമനങ്ങളും പിൻവലിക്കുന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്ന് നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച വഴി മുട്ടിയത്.
ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിനാവലിക്കണമെന്ന അവശ്യ പെട്ടുള്ള കർഷക സമരം കൂടുത്തൽ ശക്തി പെടുത്താൻ കർഷക സംഘടനകൾ തീരുമാനിച്ചു കേന്ദ്രസർക്കാരുമായുള്ള ഏഴാവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെ മുതൽ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായുള്ള അടുത്ത ചർച്ച വെള്ളിയാഴ്‍ച നടക്കും.
മൂന്ന് കാർഷിക പരിഷകരണ നിയമനങ്ങളും പിൻവലിക്കുന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്ന് നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച വഴി മുട്ടിയത്.മിനിമം താങ്ങു വില നിയമം കൊണ്ട് ഉറപ്പാക്കുന്ന വിഷയം ചർച്ച ചെയ്യാനായിരുന്നു സർക്കാർ നീക്കം. രാജ്യവ്യാപകമായി കർഷകർക്ക് നേട്ടമുണ്ടാക്കുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. ഒരു പ്രദേശത്തെ കർഷകർക്ക് മാത്രമാണ് നിയമത്തോട് വിയോജിപ്പെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. എന്നാൽ സർക്കാർ നിലപാട് അംഗീകരിക്കാൻ കർഷക സംഘടന നേതാക്കൾ തയ്യാറായില്ല. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ബുധനാഴ്ച മുതൽ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ ട്രാക്ടക്ർ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽയിലേക്ക് നീങ്ങും. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിക്ക് അകത്തും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ പരേഡ് നടത്തും. ട്രാക്ടർ മാർച്ച് നടത്തുമെന്നും മുന്നറിയിപ്പുണ്ട്.തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി കർഷക നേതാക്കളും പറഞ്ഞു. ” ഞങ്ങളുടെ ആവശ്യങ്ങളിൽ മാറ്റമൊന്നുമില്ല. കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക തന്നെ വേണം. രണ്ടു ഭേദഗതികൾ പിൻവലിച്ചു കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണം. അതുവരെ ഞങ്ങൾ സമരവുമായി മുന്നോട്ടു പോകും.” ഭാരത് കിസാൻ യൂണിയൻ അംഗം ജഗീര് സിംഗ് ഡാലെവാൽ പറഞ്ഞു