കേരളം അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നല്‍കണമെന്നുംമാന് കേരളത്തിന്റെ ആവശ്യം

0

തിരുവനന്തപുരം: കോവിഡ് വാസിനേഷൻ ആദ്യഘട്ടത്തില്‍ കേരളം അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . അഞ്ചുലക്ഷം കൊവിഷീല്‍ഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന കേരളം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത് . കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നല്‍കണമെന്നുംമാന് കേരളത്തിന്റെ ആവശ്യം .മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഇതിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികൾ. ആശ അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് ആദ്യം വാക്സിൻ നല്‍കുക. ഇതിനായുളള നാലരലക്ഷം വയൽ വാക്സിൻ. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്സിൻ ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വാക്സിൻ വിതരണമെങ്ങനെ എന്നതില്‍ കേന്ദ്രം നിലപാട് വ്യക്കമാക്കിയിട്ടില്ല. കൊവിഷീല്‍ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കൊവിഷീൽഡ് തന്നെ കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

You might also like

-