‘കാൽകിഴിലെ മണ്ണൊലിക്കുന്നു’ കർഷകരും സഭയും കൈവിട്ടും തോൽവിക്ക് കാരണം കണ്ടെത്തി കേരളാകോൺഗ്രസ് എം
യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റനെതിരെ രൂക്ഷ വിമർശനം ഉയർന്നു ഭൂ വിഷയത്തിൽ പാർട്ടിയുടേതായി ചെയർമാൻ മുന്നോട്ടു വച്ച കർഷകർക്ക് സർവ്വ സ്വതന്ത്ര ഭൂമി എന്ന മുദ്രാവാക്യം റോഷി അഗസ്റ്റിൻ സർക്കാർ തലത്തിൽ ഉന്നയിക്കാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും അവഗണിച്ചതായി അംഗങ്ങൾ കുറ്റപ്പെടുത്തി ' പാർട്ടിയുടെയും നിലപടുകൾക്ക് വിരുദ്ധമായി മന്ത്രി അധികാര കൊതിയിൽ മുഴക്കിയിരിക്കുകയാണെന്നും . കർഷകരെ ദ്രോഗിക്കാൻ മന്ത്രി കൂട്ടുനിന്നതായി കർഷകർക്കിടയിൽ വലിയതോതിൽ ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും
കോട്ടയം | തെരെഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ വിലയിരുത്തി കേരളാകോൺഗ്രസ് എം കർഷകരും ഇടനിലക്കാരും അടങ്ങുന്ന തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കുമായി പോയെന്നും വനം ,റവന്യൂ കൃഷി സിവിൽ സപ്ലൈസ് ,ആരോഗ്യം ആഭ്യന്തര വകുപ്പുകൾക്കെതിരെ ജങ്ങൾക്കുള്ള കടുത്ത എതിർപ്പുകൾ കേരളാകോൺഗ്രസ്സിന്റെ വോട്ടുബാങ്കുകളെ അകറ്റി . വകുപ്പുകളുടെ വിലയിരുത്തലില്‍ കേരള കോണ്‍ഗ്രസ് എം.ഏറ്റവും കൂടുതൽ വിമർശനം ഉന്നയിക്കുന്നത് റവന്യൂ കൃഷി വകുപ്പുകൾക്കെതിരെയാണ് .മലയോര കർഷകരെ ഒട്ടേറെ ഉത്തവാക്കുകൾ റവന്യൂ വകുപ്പ് പുറത്തിറക്കുകയും കർഷകരെ ദ്രോഹിക്കാൻ കോടതിയെ ഉപയോഗയ്ച്ചതായും ഉന്നതാധികാര സമിതി വിലയിരുത്തി . വകുപ്പുകളുടെ ജന പുരോഗ നടപടി കാരണമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്നിലായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇപ്പോൾ പിന്നോട്ടുപോയതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്റി യോഗം വിലയിരുത്തി.
കര്‍ഷകരും ന്യൂനപക്ഷങ്ങളും വലിയ തോതില്‍ യുഡിഎഫിലേക്കും എന്‍ഡിഎയിലേക്കും ചാഞ്ഞു. നെല്‍, റബ്ബര്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സാധിച്ചില്ല. വര്‍ഷങ്ങളായി മലയോര കര്‍ഷകര്‍ ഉന്നയിച്ച ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പാര്‍ട്ടിക്കായില്ല. ഈ പ്രശ്‌നങ്ങള്‍ ഓരോ ദിവസവും സങ്കീര്‍ണ്ണമാവുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഭൂ പതിവ് നിയമ ഭേദഗതി കുറ്റമറ്റതാക്കാൻ മന്ത്രിസഭയിൽ തങ്ങൾക്ക് ഒരു മന്ത്രിയുണ്ടായിട്ടും . ഭൂപതിവ് നിയമ ഭേതഗതിയിലെ അപകടം തിരിച്ചറിയാനും തിരുത്തുവാനും മന്ത്രിക്ക് കഴിഞ്ഞിട്ടല്ലന്നും ,ഭേദഗതി ചെയ്യപ്പെട്ട നിയമത്തിലെ കുരുക്കുകൾ സംസ്ഥാനത്തെ കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും .പണം വാങ്ങി നിർമ്മാണങ്ങൾ ക്രമവത്കരിക്കാനുള്ള നിയമം കുടുമുതൽ പ്രശ്ങ്ങൾ ഉണ്ടാക്കുമെന്നും യോഗം വിലയിരുത്തി .
യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റനെതിരെ രൂക്ഷ വിമർശനം ഉയർന്നു കാൽകിഴിലെ മണ്ണൊലിച്ചു പോയിട്ടും മന്ത്രി അത് തിരിച്ചറിയുന്നില്ല .ഭൂ വിഷയത്തിൽ പാർട്ടിയുടേതായി ചെയർമാൻ മുന്നോട്ടു വച്ച കർഷകർക്ക് സർവ്വ സ്വതന്ത്ര ഭൂമി എന്ന മുദ്രാവാക്യം റോഷി അഗസ്റ്റിൻ സർക്കാർ തലത്തിൽ ഉന്നയിക്കാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും അവഗണിച്ചതായി അംഗങ്ങൾ കുറ്റപ്പെടുത്തി
‘ പാർട്ടിയുടെയും നിലപടുകൾക്ക് വിരുദ്ധമായി മന്ത്രി അധികാര കൊതിയിൽ മുഴക്കിയിരിക്കുകയാണെന്നും . കർഷകരെ ദ്രോഗിക്കാൻ മന്ത്രി കൂട്ടുനിന്നതായി കർഷകർക്കിടയിൽ വലിയതോതിൽ ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും .പാർട്ടിക്ക് ഇനിയും തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുമെന്നും അപ്പോൾ ജനവിരുദ്ധ തീരുമാനങ്ങൾ ഇറക്കാൻ കൂട്ടുനിന്നതിന് മറുപടി പറയേണ്ടി വരുമെന്നും നേതാക്കൾ കുറ്റപ്പെടുത്തി . കർഷകരെ ദ്രോഗിക്കുന്ന നിലപാടുകൾ തിരുത്താതെ സഭയോട് സഹായം അഭ്യർത്ഥിക്കാനാകില്ലെന്നും സഭ കൈവിട്ടാൽ പാർട്ടിക്ക് നിലനിൽപ്പുണ്ടാകില്ലന്നും ,ഇടതുമുന്നണി ഇനിയും കർഷക വിരുദ്ധ നിലപാടുകൾ തിരുത്താൻ തയ്യാറാകുന്നില്ലങ്കിൽ മുന്നണി വിടണമെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം .