തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ? ക്രൈസ്തവ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി .

രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്നവരെ പിന്തുച്ചത് ശരിയാണോയെന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപി ഒരു സീറ്റിൽ വിജയിച്ചത് ​ഗൗരവപൂർവം പരിശോധിക്കേണ്ട കാര്യമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

0

തിരുവനതപുരം | ക്രൈസ്തവ സഭ നേതൃത്വത്തെവീണ്ടും പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി. സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയപ്പിച്ചതെന്നും ചില വിഭാ​ഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്നവരെ പിന്തുച്ചത് ശരിയാണോയെന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപി ഒരു സീറ്റിൽ വിജയിച്ചത് ​ഗൗരവപൂർവം പരിശോധിക്കേണ്ട കാര്യമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ സഹായിച്ച ശക്തികൾ‌ സ്വീകരിച്ച നിലപാട് ശരിയായോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും സമവായത്തിലാണെന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീ​ഗിനെയും മുഖ്യമന്ത്രി വിമർശിച്ചു. ജമാഅത്ത‌ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മുസ്ലിം ലീ​ഗ് മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാൻ പറ്റാത്തവരുമായി ലീ​ഗ് കൂട്ട് കൂടിയെന്നും വിമർശനം. മുസ്ലിം ലീ​ഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു

You might also like

-