ടെക്‌സസ് ചര്‍ച്ച് വെടിവെയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ട കുടുംബം 225 മില്യന്‍ നഷ്ടപരിഹാരത്തിന് കോടതിയില്‍

ഗര്‍ഭാശയത്തില്‍ കൊല്ലപ്പെട്ട ശിശുവുള്‍പ്പെടെ 26 പേര്‍ക്കാണ് ടെക്‌സസ്സിലെ സതര്‍ലാന്റ് സ്പ്രിങ്ങിലെ ചര്‍ച്ച് വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്.

0

സാന്‍ അന്റോണിയൊ: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ചര്‍ച്ച് ഷൂട്ടിങ്ങില്‍ ഒമ്പത് പേര്‍ നഷ്ടപ്പെട്ട കുടുംബം ഓരോരുത്തര്‍ക്കും 25 മില്യണ്‍ വീതം നഷ്ടപരിഹാരമാവശ്യപ്പെട്ടു. ജൂണ്‍ 7 വ്യാഴാഴ്ച സാന്‍ അന്റോണിയൊ ഫെഡറല്‍ കോര്‍ട്ടില്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. 2017 നവംബര്‍ 5നായിരുന്നു സംഭവം. ഗര്‍ഭാശയത്തില്‍ കൊല്ലപ്പെട്ട ശിശുവുള്‍പ്പെടെ 26 പേര്‍ക്കാണ് ടെക്‌സസ്സിലെ സതര്‍ലാന്റ് സ്പ്രിങ്ങിലെ ചര്‍ച്ച് വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്.

പ്രതിയും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തിരുന്നു.സാന്‍ അന്റോണിയ എയര്‍ഫോഴ്‌സ് അംഗമായിരുന്ന ഡെവിന്‍ പാട്രിക്ക് കെല്ല്ി പല കേസ്സുകളിലും ഉള്‍പ്പെട്ടിരുന്നിട്ടും, തോക്ക് വാങ്ങുന്നതില്‍ നിന്നും കെല്ലിയെ തടയാനായില്ലെന്നാണ് എയര്‍ഫോഴ്‌സ് അധികൃതര്‍ ഉള്‍പ്പെടുത്തി ഫയല്‍ ചെയ്ത കേസ്സില്‍ ആരോപിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച കെല്ലിക്ക് തോക്ക് വാങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താതിരുന്നത് 1996ല്‍ നിലവിലുള്ള ഫയര്‍ ആം നിയമ ലംഘനമാണെന്ന് ഹോള്‍ കോം ഫാമലിക്ക് വേണ്ടി കേസ്സ് ഏറ്റെടുത്തിരിക്കുന്ന അറ്റോര്‍ണി റോബ് അമോണ്‍സന്‍ പറഞ്ഞു.ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്ററായിരുന്ന ജോണ്‍ ബ്രയാന്‍ ഹോള്‍കോം, ഭാര്യയ, മകന്‍, മരുമകന്‍, നാല് കൊച്ചുമക്കള്‍, ഗര്‍ഭിണിയായിരുന്ന മരുമകളുടെ ഗര്‍ഭസ്ഥ ശിശുവും വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

ചര്‍ച്ച് വെടിവെപ്പിന് ശേഷം എയര്‍ഫോഴ്‌സ് 60000 ത്തിലധികം കേസ്സുകള്‍ പരിശോധിച്ചു ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയത്.ലൊ സ്യൂട്ടില്‍ ഫെഡറല്‍ ഗവണ്മണ്ടിന്റെ തീരുമാനത്തിന് 6 മാസമാണ് അനുവദിച്ചിരിക്കുന്നത്.

You might also like

-