നെല്ല് സംഭരണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വീഴ്‌ച ,നെൽകർഷകർ കടുത്തപ്രതിസന്ധിയിൽ,200 കോടി രുപ അനുവദിച്ച് സംസ്ഥാന സർക്കാർ

കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക്‌ 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന്‌ 190 കോടി രൂപയും നെല്ല്‌ സംഭരണത്തിന്‌ 60 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഇതിനുപുറമെ, സംഭരിച്ച്‌ സൂക്ഷിച്ചിരുന്ന നെല്ല്‌ പ്രളയക്കാലത്ത്‌ നശിച്ചതിന്‌ നഷ്ടപരിഹാരമായി മില്ലുടമകൾക്ക്‌ നൽകാൻ 10 കോടി രുപയും നൽകി.സംസ്ഥാന സര്‍ക്കാർ സംഭരിക്കുന്ന നെല്ലിന് യഥാസമയം പണം നൽകാത്തതിനെ തുടർന്ന് മില്ലുടമകളുടെ നിസ്സഹകരണം മൂലം നെല്ല് സംഭരണംനടക്കുന്നില്ല

0

പാലക്കാട് , തിരുവനന്തപുരം | കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരിക്കുന്നതിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന്‌ സo സ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്‌. കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക്‌ 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന്‌ 190 കോടി രൂപയും നെല്ല്‌ സംഭരണത്തിന്‌ 60 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഇതിനുപുറമെ, സംഭരിച്ച്‌ സൂക്ഷിച്ചിരുന്ന നെല്ല്‌ പ്രളയക്കാലത്ത്‌ നശിച്ചതിന്‌ നഷ്ടപരിഹാരമായി മില്ലുടമകൾക്ക്‌ നൽകാൻ 10 കോടി രുപയും നൽകി.

സംസ്ഥാന സര്‍ക്കാർ സംഭരിക്കുന്ന നെല്ലിന് യഥാസമയം
പണം നൽകാത്തതിനെ തുടർന്ന് മില്ലുടമകളുടെ നിസ്സഹകരണം മൂലം നെല്ല് സംഭരണംനടക്കുന്നില്ല . ശരാശരി 50 മില്ലുകള്‍ നെല്ല് സംഭരണം നടത്തി വന്നിടത്ത്‌ എപ്പോൾ 11 മില്ലുകള്‍ മാത്രമാണ് നെല്ല് സംഭരിക്കുന്നത് .ബാങ്ക് കൺസോര്‍ഷ്യത്തിന്‍റെ നിഷേധാത്മക നിലപാടും കുടിശിക കൈമാറുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചയും മൂലം കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്‍റെ പണം കൈമാറാനും കഴിയാത്ത അവസ്ഥയാണ് .ഉത്പാദിപ്പിച്ച നെല്ല് വാങ്ങാൻ ആളില്ലാത്തതിനാൽ ചെറിയ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് മിക്ക കർഷകരും. മുമ്പ് ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പ ലഭ്യമാക്കിയാണ് കര്‍ഷകര്‍ക്ക് സപ്ലെയ്കോ നെല്ലിൻ്റെ പണം കൈമാറിയിരുന്നത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഈടുവെച്ച് സപ്ലൈകോ കടമെടുത്തത് 2500 കോടിയാണ്. ഇത് തിരിച്ചടക്കാതെ ഇനി വായ്പ നല്‍കാനാവില്ലെന്നാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തിന‍്റെ നിലപാട്.

വ്യവസ്ഥകളിൽ ഇളവ് വരുത്താൻ ബാങ്ക് കൺസോർഷ്യമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉണ്ടായിട്ടില്ല .പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ലുസംഭരിറിക്കാൻ നീക്കം നടത്തിയുണെങ്കിലും .സഹകരണ മേഖലയിലെ അഴിമതിമൂലം കര്‍ഷക സംഘടനകള്‍എതിർത്തു രംഗത്തുവരുകയുണ്ടായി .പല സംഘങ്ങൾക്കും കോടികൾ മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തിക ശേഷിയില്ല എന്നതും പ്രശ്ങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് . നെല്ല് സംഭരണത്തിൽ കേന്ദ്ര സർക്കാർ പിന്തുടരുന്ന നിലപാട് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് 2018 മുതലുളള കേന്ദ്രം വിഹിതം കേന്ദ്രം നൽകാനുണ്ട് , സപ്ലെയ്കോ സംഭരിക്കുന്ന നെല്ല് മില്ലുകൾ കുത്തി അരിയാക്കി റേഷൻ കടവഴി വിതരണത്തിന് എത്തിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക ലഭ്യമാക്കുന്നത്. കോടികൾ കുടിശിക വന്നതോടെയാണ് സംഭരണമാകെ താളം തെറ്റിയതെന്നാണ് സർക്കാരിൻ്റെ വിശദീകരണം. എന്നാല്‍ കേരളം സമർപ്പിച്ച കണക്കുകൾപ്രകാരം പണം കൈമാറിയിട്ടുണ്ടെന്നും കുടിശിശ ഇല്ലെന്നുമാന് കേന്ദ്രസർക്കാർ പറയുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും മില്ലുകളും പരസ്പരം പഴിചാരുമ്പോള്‍ ദുരിതം പേറുകയാണ് കേരളത്തിലെ നെൽ കര്‍ഷകര്‍
കേന്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടി പ്രതിക്ഷേധിച്ച് വിധ കർഷക സംഘടനകളുടെ നേതൃത്തത്തിൽ നെൽ കർഷകർ കേരള പിറവി ദിനത്തിൽ ഉപവസിക്കും

You might also like

-