ഇസ്രയേലിന്റെ പ്രത്യാക്രമണം പലസ്‌തീനിൽ 8,000 കൊല്ലപ്പെട്ടു , യുദ്ധം രണ്ടാം ഘട്ടത്തിലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ കനത്ത ബോംബാക്രമണത്തിലാണ് ഗാസയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായും തകര്‍ന്നതെന്ന് ടെലികോം സേവനദാതാക്കളായ പാര്‍ടെല്‍ അറിയിച്ചു. ഫോണ്‍ബന്ധം ഇല്ലാത്തതിനാല്‍ ഗാസയിലെ ആംബുലന്‍സ് സര്‍വ്വീസ് അടക്കം അടിയന്തര സേവനങ്ങള്‍ തടസ്സപ്പെട്ടതായി പലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി പറഞ്ഞു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും റെഡ് ക്രെസന്റ് ആവശ്യപ്പെട്ടു.

0

ടെൽ അവീവ്|ഹമാസിന് നേരെ ഇസ്രയേലിന്റെ പ്രത്യാക്രമണം തുടരുകയാണ് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 8,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗാസയില്‍ ഇസ്രയേല്‍ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു. ശനിയാഴ്ച്ച രാത്രി ഗാസയില്‍ പലയിടങ്ങളിലായി സ്‌ഫോടനം ഉണ്ടായി. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചിരിക്കുന്ന ഗാസയില്‍ കടന്ന ഇസ്രായേൽ സേന പിന്‍വാങ്ങിയിട്ടില്ലെന്ന് ഇസ്രേയേല്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ ഹമാസിന്റെ 150 ഭൂഗര്‍ഭ സ്ഥാപനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ കനത്ത ബോംബാക്രമണത്തിലാണ് ഗാസയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായും തകര്‍ന്നതെന്ന് ടെലികോം സേവനദാതാക്കളായ പാര്‍ടെല്‍ അറിയിച്ചു. ഫോണ്‍ബന്ധം ഇല്ലാത്തതിനാല്‍ ഗാസയിലെ ആംബുലന്‍സ് സര്‍വ്വീസ് അടക്കം അടിയന്തര സേവനങ്ങള്‍ തടസ്സപ്പെട്ടതായി പലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി പറഞ്ഞു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും റെഡ് ക്രെസന്റ് ആവശ്യപ്പെട്ടു.

അതിനിടെ ഹമാസുമായുള്ള ഇസ്രയേല്‍ യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റ് കമ്മിറ്റിയിലും പറഞ്ഞിരുന്നു.

വടക്കന്‍ ഗാസയിലുള്ളവരോട് താല്‍ക്കാലികമായി തെക്ക് ഭാഗത്തേക്ക് മാറുന്നത് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേല്‍ പ്രതിരോധ സേന അടിയന്തര സന്ദേശം പുറത്തിറക്കി. എത്രയും വേഗം തെക്ക് ഭാഗങ്ങളിലേക്ക് പോകണമെന്നും ഇത് വെറുമൊരു മുന്‍കരുതലല്ല, മറിച്ച് അടിയന്തരമായ അഭ്യര്‍ത്ഥനയാണെന്നും ഇസ്രയേലി വക്താവ് വീഡിയോ മുഖാന്തരം അറിയിച്ചു. ആക്രമണത്തിന്റെ തീവ്രത കുറയുന്ന പക്ഷം തിരികെയെത്താമെന്നും വക്താവ് പറഞ്ഞു.

You might also like

-