ഫേസ്ബുക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ സൈനികർ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി ഇന്ത്യന്‍ സൈന്യം

ജൂലൈ 15 നകം നിര്‍ദ്ദിഷ്ട ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ജവാന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം

0

ശ്രീനഗര്‍ : സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ജവാന്മാരോട് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ സൈന്യം. ഫേസ്ബുക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 89 ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യാനാണ് ഇന്ത്യന്‍ സൈന്യം. നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന , പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

ജൂലൈ 15 നകം നിര്‍ദ്ദിഷ്ട ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ജവാന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അല്ലാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.സാമൂഹ്യമാദ്ധ്യമ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ ന്യൂസ് ആപ്പായ ഡെയ്‌ലി ഹണ്ട്, ടിന്റര്‍, കൗച്ച് സര്‍ഫിംഗ് എന്നിവയും പബ്ജി പോലുള്ള ഗെയിമുകളും ഫോണുകളില്‍ നിന്നും നീക്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്  ജവാന്മാരോട് ആപ്പുകള്‍ നീക്കം ചെയ്യാനായി ഇന്ത്യന്‍ സൈന്യം നിര്‍ദ്ദേശിച്ചത്.

You might also like

-