കോഴിക്കോട്ടെ യു എ പി എ പോളിറ്റ് ബ്യുറോയിൽ പിണറായിയുടെ വിശദികരണം

യു.എ.പിഎ കരിനിയമം തന്നെയാണെന്നും യു.എ.പി.എക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി സമരം ചെയ്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും പോളിറ്റ്ബ്യൂറോ, ചര്‍ച്ചക്കൊടുവില്‍ വ്യക്തമാക്കുകയും ചെയ്തു.

0

ഡൽഹി : കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ്ബ്യൂറോയില്‍ വിശദീകരണം നല്‍കി. പൊലീസാണ് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത്, വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഷയം പോളിറ്റ് ബ്യൂറോ വിശദമായി ചര്‍ച്ച ചെയ്തു. യു.എ.പിഎ കരിനിയമം തന്നെയാണെന്നും യു.എ.പി.എക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി സമരം ചെയ്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും പോളിറ്റ്ബ്യൂറോ, ചര്‍ച്ചക്കൊടുവില്‍ വ്യക്തമാക്കുകയും ചെയ്തു. .

മാവോവാദി ബന്ധം ആരോപിച്ചാണ് കോഴിക്കോട്ട് വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വന്‍വിവാദമാവുകയും സര്‍ക്കാറിനും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിനുമെതിരെ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നുയു പി എ ക്കെതിരെ പാറി സെകട്ടറി തന്നെ രാഗത്തെത്തിയായ സാഹചര്യത്തിലാണ് പിണറായി പോളിറ്റ് ബ്യുറോയിൽ തന്റെ നിലപാട് വ്യകത്മാക്കിട്ടത്‌

You might also like

-