പരീക്ഷ തിയതി പ്രഖ്യപിച്ചു എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് പ്ലസ് ടു പരീക്ഷ മാർച്ച് 30 ന്
ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും
തിരുവനന്തപുരം | സംസ്ഥാനത്ത് സ്കൂൾ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് ആരംഭിക്കും. ഏപ്രിൽ 29 നാണ് അവസാന പരീക്ഷ. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 നും അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിച്ച് ഏപ്രിൽ 2 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെയാണ്.
ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും.അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും.അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും.പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന “തെളിമ “പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോവിഡിനെ തുടർന്ന് നവംബർ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകൾ പുനഃരാരംഭിച്ചിരുന്നു.
ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി 47 ലക്ഷം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് എത്തിയത്. പുതുക്കിയ മാര്‍ഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാണ് ക്ലാസുകള്‍. പ്രീ പ്രൈമറി ക്ലാസ്സുകൾ പകുതി കുട്ടികളെ ഉൾക്കൊള്ളിച്ചു തിങ്കൾ മുതൽ വെള്ളി വരെ നടക്കും. നിലവിൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമല്ല. ആവശ്യമുള്ള അധ്യാപകർക്ക് മാത്രം ക്ലാസുകൾ എടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.