മുന്‍ യു.എസ് അംബാസിഡര്‍ സുബ്രഹ്മണ്യന്‍ ജയശങ്കര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന നയതന്ത്രജ്ഞനായിട്ടാണ് ജയശങ്കര്‍ അറിയപ്പെടുന്നത്.
വാഷിംഗ്ടണ്‍ ഡി.സി.: മുന്‍ നരേന്ദ്രമോഡി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പുമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ പുതിയ മന്ത്രിസഭയില്‍ നിന്നും മാറ്റി ഇരു സഭകളിലും അംഗമല്ലാത്ത പ്രഗല്‍ഭനായ മുന്‍ യു.എസ്. അംബാസഡര്‍ സുബ്രമണ്യന്‍ ജയശങ്കറിനെ (62) വിദേശവകുപ്പു മന്ത്രിയായി നിയമിച്ചു.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന നയതന്ത്രജ്ഞനായിട്ടാണ് ജയശങ്കര്‍ അറിയപ്പെടുന്നത്.
നരേന്ദ്രമോഡി ഗവണ്‍മെന്റില്‍ 2015 മുതല്‍ 2018 വരെ വിദേശവകുപ്പു സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ഇന്ത്യയുടെ വിദേശനയ രൂപീകരണത്തില്‍ ജയശങ്കര്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ട്രാറ്റെജിക് തോട്ട് (tSrategic Thought) പിതാവായിട്ടാണ് സുബ്രമണ്യന്‍ അറിയപ്പെടുന്നത്.
1957 ജനുവരി 15 ന് ഡല്‍ഹിയിലായിരുന്നു ജനനം. സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ബിരുദവും, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1977 ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച ജയശങ്കര്‍ 20142015 ല്‍ യു.എസ്.അംബാസിഡറും, 20092013, ചൈനയിലെ അംബാസിഡറുമായിരുന്നു.
2008 ലെ ഇന്റൊ യു.എസ്. സിവിലിയന്‍ ന്യൂക്ലിയര്‍ കരാറിന്റെ മുഖ്യശില്പികളില്‍ ഒരാളാണ് ജയശങ്കര്‍.