ആഗസ്ത് 31നകം ഒഴിപ്പിക്കൽ നടപടികൾഅവസാനിപ്പിച്ചു വിദേശ സൈന്യം രാജ്യം വിടണം താലിബാൻ ,മുഴുവൻ യു എസ് പൗരന്മാരെയും കുടിയൊഴിപ്പിച്ചശേഷം പിന്മാറ്റം യു എസ്

വിമാനത്താവളത്തിന് പുറത്തു ഉണ്ടായ ചാവേർ ആക്രമണം ഒഴിപ്പിക്കൽ നടപടിക്ക് വേഗത കുറച്ചിട്ടുണ്ട് .താലിബാൻ അധിനിവേശത്തെ ഭയന്ന് രാജ്യം വിടാൻ ഒരുങ്ങുന്ന അഫ്ഗാനികളുടെ പലായനം പൂർണമായും ചാവേർ അക്രമണത്തോടെ തടസ്സപ്പെട്ടിരിക്കുകയാണ്

0

കാബൂൾ :കുടിയൊഴിപ്പിക്കലുമായി അനിശ്ചിതത്വം നിലനിൽക്കെ അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ താലിബാൻ അനുവദിച്ച സമയം ഇനി മൂന്നു ദിവസം മാത്രം. ആഗസ്ത് 31നകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്രയത്നത്തിലാണ് വിവിധ രാജ്യങ്ങൾ. അതേസമയം വിമാനത്താവളത്തിന് പുറത്തു ഉണ്ടായ ചാവേർ ആക്രമണം ഒഴിപ്പിക്കൽ നടപടിക്ക് വേഗത കുറച്ചിട്ടുണ്ട് .താലിബാൻ അധിനിവേശത്തെ ഭയന്ന് രാജ്യം വിടാൻ ഒരുങ്ങുന്ന അഫ്ഗാനികളുടെ പലായനം പൂർണമായും ചാവേർ അക്രമണത്തോടെ തടസ്സപ്പെട്ടിരിക്കുകയാണ്

Reuters
കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയും സ്പെയിനും ഓസ്ട്രേലിയയും ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരു സ്ഫോടനം മാത്രമേ നടന്നിട്ടുള്ളൂ എന്ന് അമേരിക്ക തിരുത്തി. ഇരട്ട സ്ഫോടനങ്ങളുണ്ടായി എന്നാണ് നേരത്തെ പെന്‍റഗൺ പറഞ്ഞിരുന്നത്. അതേസമയം അമേരിക്ക കാബൂൾ വിട്ടാൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ താലിബാൻ ഊർജിതമാക്കി.
Reuters
രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ഗോത്രങ്ങളെയുടെയുമെല്ലാം പ്രതിനിധാനമുള്ള സമഗ്രമായ സർക്കാരാണ് ലക്ഷ്യമിടുന്നതെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. താലിബാൻ സ്ഥാപക നേതാക്കളിലൊരാളായ മുല്ല ബരാദർ, മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് തുടങ്ങിയവരാണ് സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്

അതിനിടെ . അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന നിമിഷം വരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ നിന്നും പുറത്തുപോകാൻ കാത്തിരിക്കുന്നത്. ഇതുവരെ 1,10,000 പേരെ അഫ്ഗാനിൽ നിന്ന് പുറത്തെത്തിച്ചു. യു.കെയടക്കമുള്ള രാജ്യങ്ങളും രക്ഷാദൗത്യം ഊർജിതപ്പെടുത്തി.താലിബാൻ അനുവദിച്ച ആഗസ്റ്റ് 31 എന്ന സമയ പരുത്തിക്ക് ശേഷവും കുടിയൊഴിപ്പിക്കൽ തുടന്ന് അമേരിക്കൻ സൈന്യത്തിന്റെ തീരുമാനം

You might also like

-