ഗോലാന്‍ കണക്കുകളുടെ പരമാധികാരം ഇസ്രായേലിനാണെന്ന് അമേരിക്കന്‍ പ്രഖ്യാപനം യൂറോപ്യന്‍ യൂണിയന്‍ തള്ളി.
ഗോലാന്‍ കുന്നുകള്‍ തര്‍ക്കഭൂമിയാണെന്ന് യു.എന്‍. നിലപാടില്‍ ദശാബ്ദങ്ങളായി ഉറച്ചു നിന്നിരുന്ന യു.എസ് പോളിസിയില്‍ മാറ്റം വരുത്തിയത് ശരിയായില്ലെന്ന് മാര്‍ച്ച് 27 ബുധനാഴ്ച യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ 28 രാഷ്ട്രങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
വാഷിംഗ്ടണ്‍: 1967 സിറിയന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഗോലാന്‍ കണക്കുകളുടെ പരമാധികാരം യിസ്രായേലിനാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരസ്യപ്രഖ്യാപനം തള്ളികളയുന്നതായി യൂറോപ്യന്‍ യൂണിയന്‍.
ഗോലാന്‍ കുന്നുകള്‍ തര്‍ക്കഭൂമിയാണെന്ന് യു.എന്‍. നിലപാടില്‍ ദശാബ്ദങ്ങളായി ഉറച്ചു നിന്നിരുന്ന യു.എസ് പോളിസിയില്‍ മാറ്റം വരുത്തിയത് ശരിയായില്ലെന്ന് മാര്‍ച്ച് 27 ബുധനാഴ്ച യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ 28 രാഷ്ട്രങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
ഗോലാന്‍ കുന്നുകളില്‍ യിസ്രായേലിന്റെ പരമാധികാരം അംഗീകരിച്ച ആദ്യ രാഷ്ട്രമാണ് അമേരിക്ക. യിസ്രായേല്‍ അധിനിവേശ പ്രദേശമായാണ് മറു ലോകരാഷ്ട്രങ്ങള്‍ ഗോലാന്‍ കുന്നുകളെ കാണുന്നത്.
മാര്‍ച്ച് 25 തിങ്കളാഴ്ച യിസ്രായേല്‍ പ്രധാനമന്ത്രിയെ സാക്ഷി നിര്‍ത്തി വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ട്രമ്പിന്റെ പ്രഖ്യാപനം ഉണ്ടായത്. യിസ്രായേലിന്റെ തലസ്ഥാനം ജെറുശലേമാണെന്ന് പ്രഖ്യാപിച്ചു. അവിടേക്ക് അമേരിക്കന്‍ എംബസി മാറ്റി സ്ഥാപിച്ച അമേരിക്കന്‍ നടപടിയില്‍ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് പുതിയ പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണ്.