രണ്ടും കല്പ്പിച്ച് ജയരാജൻ …മന്ത്രിമാരുടെ വകുപ്പുകളിലും അഴിച്ചുപണി
ഇ.പി ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല നല്‍കും.
തിരുവനതപുരം :.രണ്ടാമൂഴത്തിലും പ്രധന വകുപ്പുകൾ നൽകി രണ്ടാമനായി ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു . ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയ ഇ.പി ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല നല്‍കും. മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന നടത്താന്‍ സി.പി.എം ഇടതുമുന്നണിയോട് ശുപാര്‍ശ ചെയ്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇപ്പോള്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി മൊയതീന് തദ്ദേശസ്വയംഭരണവകുപ്പ് നല്‍കും. നിലവില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ.ടി ജലീലിന് ന്യൂനപക്ഷ ക്ഷേമം വകുപ്പിന് പുറമേ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുമുണ്ടാകും. പൊതുവിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസം പ്രത്യേക മന്ത്രിക്ക് കീഴിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14നാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് ഇ.പി ജയരാജന്‍ രാജിവെച്ചത്. പിന്നീട് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജന്റെ പുനപ്രവേശനത്തിനുളള വഴിതെളിഞ്ഞത്