ശബരിമല യുവതി പ്രവേശനം നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്

കേരളത്തിലെ സാമുദായിക സന്ഘടനകൾ കാലങ്ങളായി കെട്ടിപ്പടുത്ത നവോഥാന സങ്കൽപ്പങ്ങൾ പുതിയ സഹചര്യത്തിൽ അട്ടിമറിക്കപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ ഇത്തരം സംഘടനകളുടെ യോഗം വിലക്കാൻ തിരുമാനിച്ചത്

0

തിരുവനതപുരം :ശബരിമല യുവതി പ്രവേശത്തിൽ പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്. .നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്.എന്നാൽ ഇ സംഘടനകളിൽ പലരും മുല്യനാണ് മറന്ന് യുവതിപ്രവേശനത്തിനെതിരെ രംഗത്ത് വന്നിരുന്നു .മന്നത്തു പദ്മനാഭൻ പാരമ്പര്യമുള്ള എൻ എൻ എസ് സ്ത്രരീ പ്രവേശനത്തെ ശക്തിയെ എതിർക്കുകയും വിഷയത്തിൽ സംഘപരിവാർ സംഘടനകളുടെ താളത്തിനൊത്ത നിലപാടെടുക്കുകയും ചെയ്തിരുന്നു . എസ് എൻ ഡി പി യാകട്ടെ വ്യകതി കേന്ദ്രികൃതമായി നിലപാടെടുക്കുകയൂം വെള്ള പള്ളി ഇക്കര്യത്തിൽ മൃദു സമീപനം സ്വീകരിച്ചപ്പോൾ മകൻ തുഷാർ വെള്ളാപ്പള്ളി ബി ജെ പി കൊപ്പം സർക്കാർ വിരുദ്ധ നിലപാടെടുത്തു . കേരളത്തിലെ സാമുദായിക സന്ഘടനകൾ കാലങ്ങളായി കെട്ടിപ്പടുത്ത നവോഥാന സങ്കൽപ്പങ്ങൾ പുതിയ സഹചര്യത്തിൽ അട്ടിമറിക്കപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ ഇത്തരം സംഘടനകളുടെ യോഗം വിലക്കാൻ തിരുമാനിച്ചത്

നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ സർക്കാരിനെ ഏറ്റവും അധികം ആക്രമിച്ച എൻ.എസ്.എസിനും ആശ്വാസകരമായ സമീപനം സ്വീകരിച്ച എസ്.എൻ.ഡി.പിക്കും ക്ഷണമുണ്ട്. യോഗക്ഷേമ സഭാ നേതാക്കളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുയാണ് . സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

You might also like

-