ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
നാഗാലാൻഡിലും ത്രിപുരയിലും ബിജെപിയും മേഘാലയിൽ എൻപിപിയും സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.ത്രിപുരയിൽ 89 ശതമാനവും നാഗാലാൻഡിൽ 84 ശതമാനവും മേഘാലയയിൽ 76 ശതമാനവുമായിരുന്നു പോളിംഗ്.
ഡൽഹി | ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയിൽ 60ഉം മറ്റ് രണ്ട് ഇടങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ്തെരെഞ്ഞെടുപ്പ് നടന്നത് . ത്രിപുരയിൽ 21 കൗണ്ടിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേഘാലയയിൽ 13ഉം നാഗാലാൻഡിൽ 11ഉം കൗണ്ടിംഗ് സ്റ്റേഷനുകളുണ്ട്. കർശനമായ സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.
നാഗാലാൻഡിലും ത്രിപുരയിലും ബിജെപിയും മേഘാലയിൽ എൻപിപിയും സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.ത്രിപുരയിൽ 89 ശതമാനവും നാഗാലാൻഡിൽ 84 ശതമാനവും മേഘാലയയിൽ 76 ശതമാനവുമായിരുന്നു പോളിംഗ്. മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ കോൺറാഡ് സാങ്മ ചൊവ്വാഴ്ച അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടികൾ ഭരണസഖ്യത്തിൽ പങ്കാളികളായിരുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെയാണ് മത്സരിച്ചത്. എക്‌സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് തൊട്ട് പിന്നാലെയായിരുന്നു ചർച്ച. ത്രിപുരയിൽ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 36 മുതൽ 45 സീറ്റുകൾ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ഇടത് – കോൺഗ്രസ് സഖ്യം ആറ് മുതൽ 11 സീറ്റുകൾ വരെയും തിപ്ര മോത പാർട്ടി ഒൻപത് മുതൽ 16 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. അതേസമയം, സിപിഐഎം-കോൺഗ്രസ് സഖ്യം 24 സീറ്റ് വരെ നേടിയേക്കാമെന്ന് ടൈംസ് നൗ- ഇടിജി എക്സിറ്റ് പോൾ പറയുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 നുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ത്രിപുരയിൽ 87.76 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ നാഗാലാൻഡിൽ 85.90 ശതമാനവും മേഘാലയയിൽ 85.27 ശതമാനവുമാണ് പോളിങ്.