ഇന്ത്യൻ ജനതയ്ക്കു മുന്നിൽ താൻ തല കുനിയ്ക്കുന്നു. ഈ വിജയം തന്റേതല്ല, ജനങ്ങളുടേതാണ്, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടേതാണ്: മോദി

ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും മതേതര മുഖംമൂടിയണിഞ്ഞ് ഒരു പാർട്ടിക്കും ജനത്തെ പറ്റിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

0

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ ആഹ്ലാദമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും മതേതര മുഖംമൂടിയണിഞ്ഞ് ഒരു പാർട്ടിക്കും ജനത്തെ പറ്റിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യൻ ജനതയ്ക്കു മുന്നിൽ താൻ തല കുനിയ്ക്കുന്നു. ഈ വിജയം തന്റേതല്ല, ജനങ്ങളുടേതാണ്, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടേതാണ്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. സന്യാസിയായ തന്റെ ഭിക്ഷപാത്രം ജനങ്ങൾ നിറച്ച് തന്നതില്‍ താൻ സന്തോഷവാനാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു അഴിമതി ആരോപണം പോലും തൻ്റെ പേരിൽ ഉണ്ടായില്ലെന്നും മോദി പറഞ്ഞു.

മതേതരമുഖം മൂടിയണിഞ്ഞ് വോട്ടര്‍മാരെ പറ്റിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. രാജ്യത്തെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്, പുതിയ ഇന്ത്യയ്ക്കു വേണ്ടിയാണ് താന്‍ വോട്ട് തേടിയത്. കോടിക്കണക്കിന് പേര്‍ പിന്തുണച്ചു. എല്ലാവരോടും നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.

You might also like

-